കറിവേപ്പില നട്ടുവളർത്താം.

1212


കറിവേപ്പിന്റെ ഗുണങ്ങൾ നിരവധിയാണ്. ഇതുകൊണ്ടാണ് പൂർവ്വികർ കറിവേപ്പിന് അടുക്കളത്തോട്ടത്തിൽ സ്ഥാനം നൽകിയത്. Vitamin B, Vitamin C, Vitamin D എന്നിവ കറിവേപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
Leukemia, prostate cancer എന്നിവയെ ചെറുക്കനും diabetics, cholesterol എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. അടുക്കളത്തോട്ടത്തിൽ ഏറ്റവുമെളുപ്പം നട്ടു വളർത്താവുന്ന ചെടിയാണ് കറിവേപ്പ്. വളക്കൂറും ഈർപ്പവുമുള്ള മണ്ണിൽ കറിവേപ്പ് തഴച്ചു വളരും.


നടീലും പരിപാലനവും
🌿പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലിൽ തൈ നടരുത്.
🌿വേരിൽ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈ വേണം നടനായി എടുക്കാൻ.
🌿രണ്ട് അടിയെങ്കിലും ആഴവും വിസ്താരവും ഉള്ള കുഴിവേണം തൈ നടാൻ.
🌿കുഴിയിൽ അര കൊട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി മൂടി നടുവിൽ ചെറു കുഴി എടുത്ത് തൈ നടാം .
🌿തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കിൽ കുഴിയിൽ ചകിരിച്ചോർ, ഉമി, ഉണങ്ങിയ കരിയില എന്നിവയിൽ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക.
🌿തൈകൾ നടുമ്പോൾ ഒരു പിടി വേപ്പിൻ പിണ്ണാക്കും ഒരു പിടി എല്ലു പൊടിയും കുഴിയിൽ ചേർത്ത് ഇളക്കി നട്ടാൽ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളർന്ന് വരും.
🌿നട്ട് മൂന്ന് മാസം കഴിഞ്ഞ ശേഷം തടം ചെറുതായി ഇളക്കി വേരിൽ ക്ഷതം വരാതെ ജൈവ വളങ്ങൾ ഏതെങ്കിലും നൽകി മണ്ണ് വിതറണം.


വളപ്രയോഗവും കീടനിയന്ത്രണവും
🌿ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയിൽ ഏതെങ്കിലും ഒന്ന്, മൂന്ന് മാസം കൂടുമ്പോൾ തടത്തിൽ നൽകണം.
🌿കടല പിണ്ണാക്ക്-പച്ചചാണക തെളി ഇടയ്ക്ക് തടത്തിൽ ഒഴിച്ച് കൊടുത്താൽ കൂടുതൽ തളിരിലകൾ വരും.
🌿തലേദിവസത്തെ കഞ്ഞിവെള്ളം കറിവേപ്പിൻറെ വളർച്ചക്ക് നല്ലതാണ്.
🌿കറിവേപ്പിൻറെ തടത്തിൽ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്.
🌿വേപ്പെണ്ണ-സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാൽ നാരകപ്പുഴുവിൻറെ ശല്യം തടയാം.
🌿തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാൻ വെർട്ടിസീലിയം 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.


വിളവെടുപ്പ്
🌿കറിവേപ്പിന് ഒരാൾപ്പൊക്കം ആകുമ്പോൾ തലയറ്റം ഒടിച്ചു വെക്കണം. അപ്പോൾ താഴെ നിന്ന് കൂടുതൽ ശിഖിരങ്ങൾ പൊട്ടി മുളയ്ക്കും.
🌿വിളവെടുക്കുമ്പോൾ ഇലകൾ അടർത്തി എടുക്കാതെ ശിഖിരങ്ങൾ ഓടിച്ചെടുക്കണം.
🌿 വളർച്ച എത്താത്ത തൈയിൽ നിന്ന് വിളവെടുക്കരുത്.
🌿 മേൽപറഞ്ഞപ്പോലെ കറിവേപ്പ് തൈ പരിപാലിച്ചാൽ ഒരു കറിവേപ്പിൽ നിന്ന് 50 വർഷത്തിൽ കൂടുതൽ വിളവെടുക്കാം.