
ഏവർക്കും അവരവരുടെ സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിൽ വളരെ ഏറെ ശ്രദ്ധയാണ് ചെലുത്താറുള്ളത്. എന്നാൽ ഇതിന് പരിഹാരമാണ് പഴങ്ങളും പച്ചക്കറികളും.
അത്തരത്തിൽ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കക്കിരി. ഇതിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും നമ്മുടെ അടുക്കളയിലുള്ള പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്.അത്തരത്തിൽ ഒരുപാട് ഗുണങ്ങളുള്ള കിടിലൻ പച്ചക്കറിയാണ് കക്കിരി. ഇതിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും കക്കിരി ജ്യൂസ് ഒരുപോലെ സഹായിക്കുന്നു. ക്യാൻസറിനെ വരെ ചെറുക്കാൻ ഇതിലൂടെ സഹായകരമാണ്.
മറ്റു ഗുണങ്ങൾ കൂടി നോക്കാം.
ശരീരത്തിന് ജലാംശം നല്‍കുന്നു
കക്കിരിയില്‍ 95% വെള്ളമാണ്. ഇത് ശരീരത്തെ ജലാംശം നിലനിര്‍ത്തുകയും വിഷവസ്തുക്കളെ നീക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളില്‍ ഭൂരിഭാഗവും കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
കക്കിരി ജ്യൂസ് നിങ്ങളുടെ ശരീരത്തിന് ധാതുക്കള്‍, ഹോര്‍മോണുകള്‍, സംയുക്തങ്ങള്‍ എന്നിവ നല്‍കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ കക്കിരി വൈറല്‍ പോലുള്ള ദീര്‍ഘകാല അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
ശരീരത്തെ വിഷമുക്തമാക്കുന്നു
ജലത്തിന്റെ ഉയര്‍ന്ന അളവ് അടങ്ങിയിരിക്കുന്നതിനാല്‍, കക്കിരി ജ്യൂസ് നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുന്നു. മികച്ച ഡിറ്റാക്‌സ് പാനീയമാണ് കക്കിരി. മികച്ച ഫലങ്ങള്‍ക്കായി കക്കിരി ജ്യൂസിലേക്ക് നാരങ്ങ, പുതിന എന്നിവയും ചേര്‍ത്ത് കഴിക്കാം.
വായനാറ്റം നീക്കുന്നു
വായനാറ്റം അനുഭവിക്കുന്നവര്‍ക്ക് ഒരു മരുന്നാണ് കക്കിരി. ഒരു കഷ്ണം കക്കിരി എടുത്ത് നിങ്ങളുടെ നാവിന്റെ മുകള്‍ ഭാഗത്ത് 30 സെക്കന്‍ഡ് നേരം അമര്‍ത്തിപ്പിടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വായനാറ്റത്തിന് കാരണണമാകുന്ന നിങ്ങളുടെ വായിലെ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാന്‍ കഴിയും.
ശരീരഭാരം കുറയ്ക്കാൻ
കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലവും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കക്കിരി ഒരു മികച്ച ഭക്ഷണമാണ്. കക്കിരിയിലെ ഉയര്‍ന്ന ജലാംശവും ഭക്ഷ്യനാരുകളും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത മലബന്ധത്തിന് പരിഹാരം കാണാനും കക്കിരിക്ക നിങ്ങള്‍ക്ക് ഗുണം ചെയ്യും.
സന്ധിവേദന ഒഴിവാക്കാൻ
സന്ധികളെ ബന്ധിപ്പിക്കുന്ന ടിഷ്യൂകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സിലിക്കണ്‍ ഡൈ ഓക്‌സൈഡിന്റെ മികച്ച ഉറവിടമാണ് കക്കിരി. വിറ്റാമിന്‍ എ, ബി 1, ബി 6, സി, ഡി, കെ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന കക്കിരി ആസിഡിന്റെ അളവ് കുറച്ചുകൊണ്ട് സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കുന്നു.
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
കക്കിരി ജ്യൂസ് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും ഫലപ്രദമാണ്. പല പഠനങ്ങളും അനുസരിച്ച് കാഴ്ചശക്തി വര്‍ധിപ്പിക്കാനുള്ള ഏറ്റവും ഉപയോഗപ്രദവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗമാണ് കക്കിരി എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കക്കരിക്ക ജ്യൂസ്
ആദ്യം ഇതിന് വേണ്ട ചേരുവകള്‍ നോക്കാം. ആദ്യം സൂചിപ്പിച്ചത് പോലെ കക്കിരിയും പാഴ്സ്ലി ഇലയും തന്നെയാണ് പ്രധാനമായും വേണ്ടത്. ഇതിനൊപ്പം ഇഞ്ചി, അല്‍പം നാരങ്ങനീര്, ഉപ്പ് എന്നിവയും ആകാം.
കക്കിരി – ഒരെണ്ണം ചെറുതായി മുറിച്ചത്
പാഴ്സ്ലി ഇല – ഒരു പിടി
ഇഞ്ചി – ചെറിയ കഷ്ണം
നാരങ്ങാനീര് – ഒര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചേരുവകളെല്ലാം ഒരുമിച്ചിട്ട് മിക്‌സിയില്‍ അടിച്ചെടുക്കാം. ശേഷം തണുപ്പിച്ച ശേഷമോ അല്ലാതെയോ ഉപയോഗിക്കാം.
🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയിപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇
https://chat.whatsapp.com/F871iE4nLlS1Qq14jTXKPT