
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.
ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.
നടീല്‍ രീതി
വിത്ത് പാകിയാണ് നിത്യവഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് നിത്യ വഴുതന കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. കാൽസ്യം കലവറയാണ് നിത്യ വഴുതന. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും എല്ലിനും പല്ലിനും നല്ല ഉറപ്പും കരുത്തും നൽകുകയും ചെയ്യുന്നുണ്ട്.
രക്തസമ്മർദ്ദത്തിന് പരിഹാരം
ഭക്ഷണ ശീലവും വ്യായാമമില്ലായ്മയും ആണ് രക്തസമ്മർദ്ദത്തിലേക്ക് ഇന്നത്തെ കാലത്ത് ആളുകളെ തള്ളിവിടുന്നത്. ഇതിന് രണ്ടിനും മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ദിവസവും അൽപം നിത്യവഴുതന ഭക്ഷണത്തില്‍ ഉൾപ്പെടുത്തിക്കോളൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്തുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നുണ്ട്.
കൊളസ്ട്രോൾ കുറക്കുന്നു
ഇന്നത്തെ ജീവിത രീതിയുടെ സംഭാവനയാണ് കൊളസ്ട്രോളും മറ്റും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നവയാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി മരുന്നും മറ്റും കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് നിത്യവഴുതന. കാരണം എത്ര മോശം കൊളസ്ട്രോൾ ആണെങ്കിലും നിത്യവഴുതന കഴിച്ചാൽ അത് ഇല്ലാതാവും എന്നുള്ളതാണ് സത്യം. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മലബന്ധത്തിന് പരിഹാരം
മലബന്ധം വലക്കുന്നത് ചില്ലറക്കാര്യമല്ല. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും നിങ്ങൾക്ക് നിത്യവഴുതന ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഫൈബർ മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ദഹന പ്രശ്നങ്ങൾ വയറിന്‍റെ മറ്റ് അസ്വസ്ഥതകൾ എന്നിവയെ എല്ലാം പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് നിത്യ വഴുതന. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും ഇത് കഴിക്കാവുന്നതാണ്.
ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നിത്യവഴുതന. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ധമനികളിലെ ബ്ലോക്ക് നീക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും വെല്ലുവിളിയാവുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പോലും നിത്യവഴുതന സഹായിക്കുന്നുണ്ട്.
പ്രമേഹത്തിന് പരിഹാരം
പ്രമേഹം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രമേഹ പരിഹാരമായി നിങ്ങൾക്ക് നിത്യവഴുതന നിങ്ങളുടെ ഡയറ്റിന്‍റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാല്‍ നിത്യവഴുതനയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ പ്രമേഹ നിയന്ത്രണത്തിന് നിത്യ വഴുതന ശീലമാക്കാം.
🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയിപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇
https://chat.whatsapp.com/F871iE4nLlS1Qq14jTXKPT
ടെലഗ്രാം ലിങ്ക്: 👇 https://t.me/ezzagroup
സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…
നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.
വാട്സാപ്പ് http://wa.me/918921755579
Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.