
ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത ഒരു ഔഷധഗുണമുള്ള കിഴങ്ങുവർഗം ആണ് കരിമഞ്ഞൾ എന്നത്. ഇന്ത്യൻ സ്വദേശിയായ ഒരു കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട ഔഷധവിള തന്നെയാണ് ഇവ. ഇവ കുറ്റിച്ചെടിയായി വളരുന്നത് ആണ് കാണുന്നത്. മരമഞ്ഞൾ, പൊടി മഞ്ഞൾ,കസ്തൂരിമഞ്ഞൾ എന്നി മഞ്ഞൾ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആണ് ഇവ കാണപ്പെടുന്നത്. അവയിലും ഒരുപാട് വ്യത്യസ്ത കരിമഞ്ഞളിൽ ഒക്കെ കാണുന്നത്. ഒരുപാട് വ്യത്യസ്തമായ ഔഷധഗുണങ്ങൾ ഉള്ള ഔഷധങ്ങളുടെ കലവറയാണ് കരിമഞ്ഞൾ എന്ന് പറയുന്നത്.

കരിമഞ്ഞൾ കൃഷി എങ്ങനെ ചെയ്യാം
മഞ്ഞള്‍ കൃഷിക്കു സമാനമാണ് കരിമഞ്ഞള്‍ കൃഷിയും. ഗ്രോബാഗിലും കരിമഞ്ഞള്‍ കൃഷി ചെയ്യാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാല്‍ കൃഷി തുടങ്ങാമെന്നു കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉള്ളതാണ് നല്ലത്.
രാസവളങ്ങളും മറ്റും കരിമഞ്ഞൾ കൃഷിക്ക് ആവശ്യമില്ല. ചാണകപ്പൊടിയാണ് അത്യുത്തമം. കോഴിവളവും നല്ലതാണ്. ഉള്‍വനങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന ഒന്നാണ് കരിമഞ്ഞള്‍. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കുഗമന്നാണു കർഷകർ വ്യക്തമാക്കുന്നത്.
കരിമഞ്ഞളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ
ഔഷധമൂല്യത്തിലുപരി കരിമഞ്ഞളും ആയി ബന്ധപ്പെട്ടു നിരവധി വിശ്വാസങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. കരിമഞ്ഞൾ കൈവശമുണ്ടെങ്കിൽ ആഹാരത്തിന് ക്ഷാമം വരില്ല എന്നാണ് ആദിവാസികൾക്കിടയിലെ വിശ്വാസം. ജോലിസംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കുവാൻ കരിമഞ്ഞൾ മഞ്ഞ തുണിയിൽ പൊതിഞ്ഞ സൂക്ഷിക്കുന്ന പതിവ് നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്.
രോഗശാന്തി ഇല്ലാതാക്കുവാൻ ശർക്കരയും കരിമഞ്ഞൾ മിക്സ് ചെയ്തു രോഗികളെ ആപാദചൂഢം ചിലയിടങ്ങളിൽ ഉഴിയാറുണ്ട്. സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കുവാനും, വീട്ടിൽ ധനസമൃദ്ധി ഉണ്ടാവാനും കരിമഞ്ഞൾ തുണിയിൽ പൊതിഞ്ഞ വയ്ക്കുന്ന വിശ്വാസവും ചിലർക്ക് ഇടയിലുണ്ട്.
ഔഷധഗുണങ്ങള്‍
കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.ഈ മഞ്ഞള്‍ ആദിവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്.ത്വക്ക് രോഗങ്ങള്‍,ഉദര രോഗങ്ങള്‍,ഉളുക്ക് എന്നിവയ്ക്ക് കരിമഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്.