ശതാവരി

2836

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ്  . സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി വളരെ പോഷകഗുണമുള്ള ഒരു ഭക്ഷണമാണ്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ശതാവരി ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്.

ശതാവരി ആരോഗ്യഗുണങ്ങൾ


1. ശതാവരി കിഴങ്ങ് നീരിൽ രാമച്ച പൊടി ചേർത്ത് കാലിനടിയിൽ പുരട്ടിയാൽ വിണ്ടുകീറലും,ചുട്ടുനീറ്റൽ ഇല്ലാതാകും

2. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുവാനും, എല്ലുകൾക്ക് പൊട്ടൽ ഉണ്ടെങ്കിൽ അത് ഭേദമാക്കാനും ശതാവരി കിഴങ്ങ് ഉണക്കിപ്പൊടിച്ച് 30 ഗ്രാം വീതം ദിവസേന പാലിൽ കാച്ചിക്കുറുക്കി കുടിക്കുന്നത് നല്ലതാണ്.


3. ശതാവരി നീർ സമം പാലിൽ ചേർത്ത് കഴിച്ചാൽ അപസ്മാരം മാറുന്നതാണ്.

4. മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കുവാൻ ശതാവരി ഇടിച്ചുപിഴിഞ്ഞ നീർ ഞെരിഞ്ഞൻ പൊടിയും ചേർത്ത് പാൽ കാച്ചി സേവിച്ചാൽ മതി.

5. ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീർ തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറുന്നതാണ്.

6. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15 മില്ലി എടുത്ത് അത് തന്നെ വെള്ളം ചേർത്ത് ദിവസവും രണ്ടുനേരം പതിവായി കഴിച്ചാൽ വയറുവേദന, പുളിച്ചുതികട്ടൽ തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറും

7. മൂത്രതടസ്സം ഇല്ലാതാക്കുവാൻ ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞു ശർക്കരയിട്ട് കഴിച്ചാൽ മതി.

8. മുലപ്പാൽ വർധിപ്പിക്കാൻ ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് നെയ്യ് ചേർത്ത് കഴിച്ചാൽ മതി.

9. വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുവാനും ദാഹശമനി ആയും ശതാവരിക്കിഴങ്ങ് ഉപയോഗപ്പെടുത്താം

10. ശതാവരിക്കിഴങ്ങ് അച്ചാർ ഇട്ടുകഴിഞ്ഞാൽ സ്ത്രീ ജന്യ രോഗങ്ങൾ മാറുകയും ലൈംഗിക ഉണർവ് ലഭിക്കുകയും ചെയ്യുന്നു.


പാർശ്വഫലങ്ങൾ

പലവിധ അസുഖങ്ങൾക്കുള്ള രോഗചികിത്സാ ഔഷധമായി ശതാവരി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് ഉപയോഗിക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം,

ശതാവരി കഴിക്കുന്നത് എല്ലായിപ്പോഴും മിതമായ അളവിൽ ആയിരിക്കണം. ഒരിക്കലുമിത് അമിതമായി ഉപയോഗിക്കരുത്.

ശതാവരിയോട് അലർജിയുള്ള ആളുകൾ അതിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം.

എൻഡോമെട്രിയോസിസ്, സ്തനാർബുദം, ഫൈബ്രോയിഡുകൾ, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും മറ്റ് ഹോർമോൺ സെൻസിറ്റീവ് പ്രശ്നങ്ങളുമുള്ള സ്ത്രീകൾ ശതാവരിയുടെ ഉപയോഗം ഒഴിവാക്കണം, കാരണം അതിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ ദോഷം വരുത്തുന്നതിന് കാരണമാവും.

ശതാവരി കഴിക്കുന്നതുവഴി ചില ആളുകളിൽ ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമായേക്കാം.

ഹൃദയ സംബന്ധമായ അസുഖങ്ങളും വൃക്ക സംബന്ധമായ മാറാരോഗങ്ങളും ബാധിച്ച ആളുകൾ ശതാവരി ഒഴിവാക്കണം.

ഇന്ത്യയിൽ യുഗങ്ങളായി ശതാവരി ഒരു ഔഷധ മരുന്നായി ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വയം ചികിത്സയ്ക്കായി ഇത് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. നിങ്ങളുടെ ആരോഗ്യ വിദഗ്ധൻ്റെ നിർദേശത്തോടെ ഭക്ഷണത്തിൽ ശതാവരി മിതമായ അളവിൽ ഉൾപ്പെടുത്തുന്നത് വഴി പാർശ്വഫലങ്ങളില്ലാതെ പരമാവധി നേട്ടങ്ങൾ നേടിയെടുക്കാൻ സഹായിക്കും. പുറത്തു നിന്നും വാങ്ങിയ ശതാവരി ആരോഗ്യ സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുൻപായി ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ ചോദിച്ചറിയുക.


🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയിപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇

https://chat.whatsapp.com/F871iE4nLlS1Qq14jTXKPT

ടെലഗ്രാം ലിങ്ക്: 👇 https://t.me/ezzagroup

സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.