മകോട്ടദേവ – Mahkotta

950

അടുത്ത നാളുകളിൽ കേരളത്തിലെത്തിയ ഇന്തൊനേഷ്യൻ ഔഷധ സസ്യമാണ് ‘മകോട്ടദേവ’. ഈ ചെറു സസ്യത്തിന്റെ പഴങ്ങൾ അരിഞ്ഞ് ഉണങ്ങിയതു ചേർത്തു തിളപ്പിച്ചാറിയ വെള്ളം ഔഷധ ഗുണമുള്ളതാണെന്നു കരുതുന്നു. ഉയരത്തിൽ ശാഖകളായാണ് ‘മകോട്ടദേവ’ വളരുന്നത്. ചെറിയ ഇലകൾ. ശാഖകളിലെ ഇലക്കവിളുകളിലാണു കായ്കൾ ഉണ്ടാകുന്നത്. മൂന്നുമാസം കൊണ്ട് ഇവ വിളഞ്ഞു പാകമാകുമ്പോൾ ചുവപ്പു നിറമാകും. പഴങ്ങളുടെ കാമ്പ് നാരുകൾ നിറഞ്ഞതാണ്.

നടല്‍

പത്തുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. തൈകള്‍ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റി നടാവൂ. മുളച്ച് ഒന്നര മാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ചു മാറ്റി നടാവുന്നതാണ്. ഒന്നര അടി നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ രണ്ടര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം. പറിച്ചു നടുന്ന സ്ഥലത്ത് തണല്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊ ടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞു പോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരു പൊന്താതിരിക്കാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടി ക്കൊടുക്കണം.

കാലാവസ്ഥ

പരമാവധി 18-20 മീറ്റര്‍വരെ ഉയരം വെക്കുന്ന, നല്ല ചൂടുള്ള കാലാവസ്ഥയിലാണ് മക്കോട്ട നന്നായി വളര്‍ന്നു കായ്ക്കുന്നത്. ചൂടുള്ള അന്തരീക്ഷത്തില്‍ തണലിലും ഇതു നന്നായി വളരുമെന്നതിനാല്‍ റബ്ബര്‍ തോട്ടത്തിലും തെങ്ങിന്‍തോപ്പിലും ഇടവിളയായി മക്കോട്ടദേവ കൃഷിചെയ്യാം. വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്താണ് തൈകള്‍ തയ്യാറാക്കുക. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്.

2 വര്‍ഷത്തിനകം പഴങ്ങള്‍

ചെടികള്‍ നട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. ചിലത് അഞ്ചാറുവര്‍ഷമാകും കായ്ക്കാന്‍. കായകള്‍ ആദ്യം പച്ചനിറത്തിലും പിന്നീട് പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന മജന്ത ചുവപ്പുനിറത്തിലും കണ്ടു വരുന്നു. ഇത് പഴുത്തു കഴിഞ്ഞാല്‍ നേരിട്ട് കഴിക്കാറില്ല. ഇതു സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. മാര്‍ച്ചു മുതല്‍ ഓഗസ്റ്റ് വരെയാണ് പൂവിടുന്നത്. നാലുമാസം കൊണ്ട് കായകള്‍ പറിക്കാനാവും. ഓഗസ്റ്റ് മുതല്‍ നവംബര്‍ ഡിസംബര്‍ വരെയാണ് വിളവെടുപ്പ്കാലം. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ നല്ല കായ് ഫലംകിട്ടും. ഒരു മരത്തില്‍നിന്ന് ശരാശരി 100-120 കായകള്‍ ലഭി ക്കും. വളര്‍ച്ചയുടെ വിവി ധഘട്ടങ്ങളില്‍ 150ഗ്രാം മുതല്‍ 200 ഗ്രാം വരെ യുള്ള കായകള്‍ കിട്ടും. നന്നായി മൂത്തതിന് ശേഷ മാണ് കായകള്‍ പറിച്ചെ ടുക്കേണ്ടത്. നന്നായി മൂത്ത പഴങ്ങള്‍ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്‌കരിച്ച് സൂക്ഷിച്ചുവെച്ചുപയോഗിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

കൊളസ്‌ട്രോള്‍ കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന ഫ്‌ളെവനോയ്ഡ്, ശരീരത്തില്‍നിന്ന് വിഷാംശങ്ങള്‍ ഒഴിവാക്കി കാന്‍സറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആല്‍ക്ക ലോയ്ഡ്, വൈറസ്, ബാക്ടീരിയ എന്നിവയെ തുരത്താന്‍ കഴിയുന്ന സ്‌പോനിന്‍, അലര്‍ജിയെ അകറ്റുന്ന പോളിഫെനോള്‍ എന്നിവ ഈ പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിന്റെ നില താഴ്ത്തുന്നതിനാണ് ഇത് വളരെയധികം ഉപയോഗി ക്കാവുന്നത്. ചെറിയ ചീളുകളാക്കി ഒരു ചീളിന് ഒരു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെച്ച് വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനുമുന്നെ ഓരോ ഗ്ലാസ് വീതം കുടിച്ചുതീര്‍ത്താല്‍ രക്തത്തിലെ പഞ്ചസാ രയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം. ഇതിന്റെ സത്ത് ആന്റി ഓക്‌സിഡന്റായും ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഉപയോഗിച്ചു വരുന്നു.

ഗുണങ്ങള്‍

പ്രമേഹം, ട്യൂമര്‍ എന്നിവര്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കാനും ഈ പഴത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാനും ലിവര്‍സീറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക്കാസിഡിന്റെ നില ശരിയായി കായ്ക്കുവാനും മക്കോട്ടയ്ക്ക് കഴിയും. വാതം, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്ന, വയറിളക്കം, അലര്‍ജിമൂലമുള്ള ചൊറിച്ചില്‍, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴമാണിത്.  


🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയിപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇

https://chat.whatsapp.com/F871iE4nLlS1Qq14jTXKPT

ടെലഗ്രാം ലിങ്ക്: 👇 https://t.me/ezzagroup

സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.