കേരളത്തിലെ എഞ്ചിനീയറിംഗ് ,ആർക്കിടെക്ച്ചർ തുടങ്ങിയ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള (KEAM) അപേക്ഷ ക്ഷണിച്ചു.

1926

സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിൽ താഴെ കൊടുത്തിരിക്കുന്ന ഡിഗ്രി കോഴ്‌സുകളിലേക്ക് 2023-24 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

🔹മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2023 യോഗ്യത നേടിയിരിക്കണം.

🔹പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ

  • B.Sc. (ഓണേഴ്‌സ്) അഗ്രികൾച്ചർ
  • B.Sc. (ഓണേഴ്‌സ്) ഫോറസ്ട്രി
  • B.Sc. (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ & ബാങ്കിംഗ്
  • B.Sc. (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്
  • B.Tech (ബയോടെക്‌നോളജി) കേരള കാർഷിക സർവ്വകലാശാല
  • Veterinary (B.V.S.C. & A.H.)
  • Fisheries (B.F.S.C.)

മെഡിക്കൽ കോഴ്‌സുകൾ

  • MBBS
  • BDS
  • BHMS (ഹോമിയോ)
  • BAMS (ആയൂർവ്വേദ)
  • BSMS (സിദ്ധ)
  • BUMS (യൂനാനി)

എഞ്ചിനീയറിംഗ് കോഴ്‌സുകൾ

  • B.Tech. Agriculture Engineering
  • B.Tech. Agriculture Engineering
  • B.Tech Food Technology
  • B.Tech Diary Technology

ആർക്കിടെക്ച്ചർ കോഴ്‌സ്

  • B.Arch.

പരീക്ഷാതീയ്യതിയും സമയവും

എഞ്ചിനീയറിംഗ് ഫാർമസി പ്രവേശന പരീക്ഷ: 17.05.2023

അപേക്ഷാഫീസ്

1. എഞ്ചിനീയറിംഗ് മാത്രം/B.Pharm മാത്രം/ രണ്ടും കൂടി
ജനറൽ: 700, SC: 300, ST: ഫീസ് ഇല്ല

2. ആർക്കിടെക്ച്ചർ മാത്രം / മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ മാത്രം / രണ്ടും കൂടി
ജനറൽ: 500, SC: 200, ST: ഫീസ് ഇല്ല

3. മേപ്പറഞ്ഞ രണ്ടിനും കൂടി
ജനറൽ: 900, SC: 400

Online അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

  •  SSLC / തത്തുല്യ സർട്ടിഫിക്കറ്റ്.
  • Nativity, ജനന തീയ്യതി തെളിയിക്കുന്ന രേഖകൾ.
  • സാമുദായിക സംവരണം/പ്രത്യേക സംവരണം, മറ്റു ആനുകൂല്യങ്ങൾ ആവശ്യമുള്ളവർ, അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

അപേക്ഷ സമർപ്പിക്കേണ്ട വിധവും അവസാന തീയ്യതിയും

മേൽപ്പറഞ്ഞ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in. എന്ന website മൂഖേന 2023 മാർച്ച് 17 മുതൽ ഏപ്രിൽ 10 വൈകുന്നേരം 5 മണി വരെ online ആയി അപേക്ഷിക്കാവുന്നതാണ്.

Click here to apply