CRPF വിളിക്കുന്നു 9223 ഒഴിവുകളിലേക്ക്

216
രാജ്യത്തിനകത്തുള്ള സുരക്ഷ കാത്തുസൂക്ഷിക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) കോൺസ്റ്റബിൾ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. അത് മുഴുവനായിട്ട് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
യൂണിഫോം ജോലി ആഗ്രഹിക്കുന്നവർക്കിതാ വീണ്ടും ഒരു വമ്പൻ റിക്രൂട്ട്മെന്റ് കൂടി!!. സ്ത്രീകൾക്കും പുരുഷന്മാർക്കും റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഏകദേശം 9223 ഒഴിവുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിട്ടുള്ളത്.

About CRPF Recruitment 2023

 2023 വർഷത്തിൽ സിആർപിഎഫ് നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആണിത്. കേരളത്തിൽ മാത്രമായിട്ട് ഏകദേശം നൂറിലേറെ ഒഴിവുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അത്തരം ആളുകൾക്കെല്ലാം ഈ റിക്രൂട്ട്മെന്റ് വളരെയധികം ഉപകാരപ്പെട്ടേക്കാം.
Vacancy Details
സിആർപിഎഫ് കോൺസ്റ്റബിൾ പുരുഷ വനിതാ വിഭാഗക്കാർക്കായി മൊത്തത്തിൽ 9223 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 9105 ഒഴിവുകൾ പുരുഷന്മാർക്കും 107 ഒഴിവുകൾ സ്ത്രീകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്.
 കേരളത്തിൽ മാത്രം 259 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകൾ വരുന്ന തസ്തികകൾ താഴെ നൽകുന്നു.
 • ഡ്രൈവർ: 2372
 • മോട്ടോർ മെക്കാനിക്: 544
 • കോബ്ളർ: 151
 • കാർപെന്റർ: 139
 • ടൈലർ: 242
 • ബ്രാസ് ബാൻഡ്: 172
 • പൈപ്പ് ബാൻഡ്: 51
 • ബഗ്ലർ: 1340
 • ഗാർഡനർ: 92
 • പെയിന്റർ: 56
 • കുക്ക്/ വാട്ടർ കാരിയർ: 2429
 • വാഷർമാൻ: 403
 • ബാർബർ: 303
 • സഫായി കർമ്മചാരി: 811

പയനീർ വിങ്ങിൽ വരുന്ന ഒഴിവുകൾ

 • കോൺസ്റ്റബിൾ മാസൺ: 06
 • കോൺസ്റ്റബിൾ പ്ലംബർ: 01
 • കോൺസ്റ്റബിൾ ഇലക്ട്രീഷ്യൻ: 04

Educational Qualifications

കോൺസ്റ്റബിൾ ഡ്രൈവർ

മിനിമം എസ്എസ്എൽസി അല്ലെങ്കിൽ തുല്യത പാസായിരിക്കണം, ഹെവി ട്രാൻസ്പോർട്ട് വഹികൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം മെക്കാനിക് മോട്ടോർ വെഹിക്കിൾ: അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ രണ്ട് വർഷത്തെ ITI കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രാക്ടിക്കൽ അപ്പ്രെന്റിസ് ട്രെയിനിങ് നേടിയിരിക്കണം.

 പയനീർ വിങ്ങിലേക്കുള്ള യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തുല്യത. മാസനറി / പ്ലംബിംഗ് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഒരു വർഷത്തെ പരിചയം. ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന നൽകും.

 മറ്റുള്ള എല്ലാ തസ്തികളിലേക്കും വരുന്ന യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തുല്യത, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ പരിചയമുള്ളവരും, ജോലി ചെയ്യുന്നവരും ആയിരിക്കണം.

Salary Details

CRPF റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ ടെക്നിക്കൽ & ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും

Physical Stats

പുരുഷന്മാർക്ക് 170 സെന്റീമീറ്റർ സ്ത്രീകൾക്ക് 157 സെന്റീമീറ്റർ ഉയരമുണ്ടായിരിക്കണം. മറ്റുള്ള സംവരണ വിഭാഗക്കാർക്ക് നോട്ടിഫിക്കേഷൻ പ്രതിപാദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
 ചെസ്റ്റ് 80 cm, 5 സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം.

Selection Process

 •  കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്ഫി
 • സിക്കൽ ടെസ്റ്റ്ശാ
 • രീരിക ക്ഷമതാ ടെസ്റ്റ്
 • ട്രേഡ് ടെസ്റ്റ്
 • ഡോക്യുമെന്റ് വെരിഫിക്കേഷൻ
 • മെഡിക്കൽ
കേരളത്തിലെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷക്കുള്ള കേന്ദ്രങ്ങൾ ഉള്ളത്.

How to Apply CRPF Recruitment 2023?

 • യോഗ്യതയുള്ളവരും അപേക്ഷിക്കാൻ താല്പര്യമുള്ളവരും താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു CRPF വെബ്സൈറ്റിൽ പ്രവേശിക്കുക.
 • മുഴുവൻ യോഗ്യതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള പോർട്ടൽ 2023 മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ലഭ്യമാകും.
 • സിആർപിഎഫ് റിക്രൂട്ട്മെന്റ് ആദ്യമായി അപേക്ഷിക്കുന്നവർ വ്യക്തിഗത വിവരങ്ങൾ കൊടുത്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കുക മറ്റുള്ളവർ യൂസർ നെയിം ആൻഡ് പാസ്സ്‌വേർഡ് കൊടുത്തിട്ട് ലോഗിൻ ചെയ്യുക.
 • അപേക്ഷ ഫീസ് അടക്കുക
 • ശേഷം അപേക്ഷ ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ കൊടുക്കുക.ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
 • സബ്മിറ്റ് ചെയ്യുക.
 • ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Notification

Apply Online