തിരുവനന്തപുരം മിൽമയുടെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള മിൽമയുടെ സെയിൽസ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി TSI ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഒരു വർഷത്തെ കാലാവധിയിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു
Job Details
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: CMD/KCMMF/03/2023
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: —
• അപേക്ഷിക്കേണ്ട വിധം: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2023 ഏപ്രിൽ 12
• അവസാന തീയതി: 2023 ഏപ്രിൽ 18
Vacancy Details
കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ ആറ് ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.
- ആലപ്പുഴ
- കോട്ടയം
- ഇടുക്കി
- കോഴിക്കോട്
- വയനാട്
- കാസർഗോഡ്
Age Limit Details
28 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST/ OBC വിഭാഗക്കാർക്ക് KCS Rule-183 പ്രകാരം വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്. പ്രായം 2023 ഏപ്രിൽ 1 അനുസരിച്ച് കണക്കാക്കും.
Salary Details
ഒരു വർഷത്തേക്കുള്ള ശമ്പള പാക്കേജ് രണ്ടര ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ്. കൂടാതെ ട്രാവൽ അലവൻസ് + ക്ഷാമബത്ത എന്നിവയും ലഭിക്കും.
Educational Qualifications
- സ്ഥാനാർത്ഥി എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
- FMCG ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
- സജീവമായ ചർച്ചകൾ, സുഗമമാക്കൽ, ന്യായവാദം എന്നിവയുള്ള ഒരു വേഗത്തിലുള്ള സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി
- ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള വ്യക്തികൾ മാത്രം അപേക്ഷിക്കണം
- യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
- കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരാൻ വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം
- ഇരുചക്ര വാഹനം ഉണ്ടായിരിക്കണം
How to Apply
- താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് kcmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
- Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
- ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.
- ഏറ്റവും അവസാനമായി നിങ്ങളുടെ സി.വി, 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
- അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.
- വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.