ചെറൂളയുടെ ആരോഗ്യഗുണങ്ങൾ

1542

ഔഷധ കൂട്ടങ്ങളിൽ ഉപയോഗിക്കുന്ന 10 ചെടികളെ ആണ് ദേശപുഷ്പങ്ങൾ എന്ന് പറയുന്നത്. നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും ഈ ചെടികൾക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഒരു ചെടിയാണ് ചെറൂള.ഹൈന്ദവ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിന് ബലിപൂവ് എന്ന് വിളിക്കുന്നത്. ചെറൂള ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വഴി നടുവേദന ശരീരവേദന എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. കുറച്ച് ആരോഗ്യഗുണങ്ങൾ കൂടി നോക്കാം.

കിഡ്‌നി സ്‌റ്റോൺ

കിഡ്‌നി സ്റ്റോൺ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് കിഡ്‌നി സ്റ്റോൺ വേദന അനുഭവപ്പെടുന്നത്. ചെറൂളയുടെ ഇല അൽപം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോൺ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെറൂളയും തഴുതാമയും തുല്യ അനുപാതത്തിൽ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തിൽ ആക്കി കരിക്കിൻ വെള്ളത്തിൽ മിക്സ് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിൻ ചെയ്യാവുന്നതുമാണ് പക്ഷേ ഡോക്ടറെ സമീപിക്കുന്നവർ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ഈ ഒറ്റമൂലി ചെയ്യാവുന്നതാണ്

കഷായം വെച്ച് കഴിക്കുന്നത്:

ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോൺ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികൾക്കും ഏറ്റവും ഉത്തമമായ മാർഗ്ഗം എന്ന് പറയുന്നത് ഇത്തരം നാടൻ ഒറ്റമൂലികൾ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ചെറൂള എന്നും മികച്ചതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ടുള്ള പ്രതിസന്ധി കൊണ്ട് വലയുന്നവർ ചില്ലറയല്ല. അൽപം ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചെറൂള.

മൂത്രാശയ രോഗങ്ങൾ

മൂത്രാശയ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ചെറൂള. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായുണ്ടാവുന്ന അണുബാധ മറ്റ് പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

വേദന ശമിപ്പിക്കുന്നു

പലപ്പോഴും ശരീരത്തിൽ ഉണ്ടാവുന്ന വേദനകൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരവേദന നടുവേദന തുടങ്ങിയ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൂലക്കുരു

ചെറൂള ഉപയോഗിക്കുമ്പോൾ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാകുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുക. ചെറൂള നെയ്യിൽ കാച്ചി കഴിക്കുന്നതിലൂടെ അത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതാണ് ഉത്തമം.

കൃമിശല്യത്തിന് പരിഹാരം

കൃമിശല്യം കൊണ്ട് വലയുന്നവർക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.