കുടുംബശ്രീ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, KSBCDC, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ഒരു ലക്ഷം MSME കൾ സ്ഥാപിക്കാൻ കേരള സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായിട്ട് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്നു .
Job Details
- സ്ഥാപനം: Directorate of Industries and Commerce
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: DUC/KZK/CMD/004/2023
- തസ്തിക: —
- ആകെ ഒഴിവുകൾ: 19
- ജോലിസ്ഥലം: കേരളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- അപേക്ഷ ആരംഭ തീയതി: 2023 ഒക്ടോബർ 11
- അവസാന തീയതി: 2023 ഒക്ടോബർ 23
Vacancy Details
കേരള വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് താൽക്കാലികമായി കോഴിക്കോട് ജില്ലയിലെ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നു . ആകെയുള്ളത്10 ഒഴിവുകളാണ് .
Age Limit Details
18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, PwBD, വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതായിരിക്കും .
Educational Qualifications
ബിടെക് അല്ലെങ്കിൽ MBA, പ്രവർത്തിപരിചയം നിർബന്ധമില്ല. എന്നിരുന്നാലും പോസ്റ്റ് യോഗ്യത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക വൈറ്റേജ് നൽകുന്നതായിരിക്കും .
Salary Details
എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് നിയമനം ലഭിച്ചാൽ 22000 രൂപയാണ് മാസം ശമ്പളം.
Selection Procedure
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴിക്കോട് ജില്ലയിലാണ് ജോലി ചെയ്യേണ്ടി വരിക.
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 23 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.