ഇന്ത്യന്‍ ആര്‍മി വിളിക്കുന്നു; ലെഫ്റ്റനന്റ് തസ്തികയില്‍ നിയമനം

342

ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഒരു സുവര്‍ണാവസരം. 51-ാമത് ടെക്‌നിക്കല്‍ എന്‍ട്രി സ്ട്രീം (TES51) വഴി, അവിവാഹിതരായ യുവാക്കള്‍ക്കായാണ് പുതിയ വിജ്ഞാനപനം. 10, പ്ലസ് ടു സയന്‍സ് സ്ട്രീമില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുന്നത് . മാത്രമല്ല അപേക്ഷകര്‍ 2023ലെ JEE എന്‍ട്രന്‍സ് എക്‌സാം എഴുതിയവരുമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്

രാജ്യവ്യാപകമായി ഇന്ത്യന്‍ ആര്‍മിയുടെ ടെക്‌നിക്കല്‍ വിങ്ങില്‍ ഒഴിവ് വന്ന 90 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത് . പ്ലസ് ടു സയന്‍സില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയും, മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുകയും ചെയ്തവര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ക്ക് joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം.

യോഗ്യത

അവിവാഹിതരായ ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷ സമയം മുതല്‍ ട്രെയ്‌നിങ് പൂര്‍ത്തിയാക്കുന്ന കാലം വരെ വിവാഹം കഴിക്കാന്‍ പാടില്ല. ട്രെയ്‌നിങ് കാലയളവില്‍ വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യുകയും, ഈ കാലയളവില്‍ ഉദ്യോഗാര്‍ഥിക്കായി ചെലവാക്കിയ തുക ഈടാക്കുകയും ചെയ്യും.

അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സ്ട്രീമില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കണം. പ്ലസ് ടുവില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളടങ്ങിയ സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുത്തിരിക്കണം. മാത്രമല്ല മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിരിക്കണം.*

കൂടാതെ 2023 ലെ JEE എന്‍ട്രന്‍സ് എക്‌സാം എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. പരീക്ഷ പാസാവണമെന്ന് നിര്‍ബന്ധമില്ല.

പ്രായപരിധി

16½ വയസ്സിനും 19½ നും വയസിനിടയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. ( 20 ജനുവരി 2005 നും 1 ജനുവരി 2008നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ശമ്പളം;

ട്രെയ്‌നിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്റ് റാങ്കിലാണ് നിയമനം. പിന്നീട് പ്രവര്‍ത്തന മികവിന് അനുസരിച്ച് റാങ്കിങ്ങില്‍ ഉയര്‍ച്ചയുണ്ടാവും. ലഫ്റ്റനന്റ് റാങ്കില്‍ ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് 56,100 മുതല്‍ 1,77,500 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in സന്ദര്‍ശിക്കുക.
തുടര്‍ന്ന് നോട്ടിഫിക്കേഷന്‍ ബാറിന് താഴെയുള്ള Officer Selection സെലക്ട് ചെയ്യുക.
Apply online സെലക്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
ശേഷം പാര്‍ട്ട് 2 വില്‍ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ചേര്‍ക്കുക.

അപേക്ഷ ഫോം പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.
നാല് വര്‍ഷത്തെ ട്രെയ്‌നിങ് കാലയളവില്‍ ആര്‍മി ട്രെയ്‌നിങ്ങിനോടൊപ്പം മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതാണ്.