ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ അവസരം | NHM Eranamkulam Careers

786

ദേശീയ ആരോഗ്യ ദൗത്യ(ആരോഗ്യകേരളം)ത്തിന് കീഴില്‍ എറണാകുളം ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നു .

യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍: 1. MBBS, 2. Should have Permanent TCMC/The Council of Modern Medicine Kerala State Registration Certificate.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍:-1.Bsc Nursing with Kerala Nurses and Midwifes Council Registration Certificate , 2. GNM with Kerala Nurses and Midwifes Council Registration Certificate 3. Minimum One Year post qualification experience

മെഡിക്കല്‍ ഓഫീസര്‍ക്ക് 50,000 രൂപയും മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡറിന് 20,500 രൂപയും പ്രതിമാസ വേതനം ലഭിക്കുന്നതായിരിക്കും .

 

പ്രായപരിധി: 01.10.2023ന് മെഡിക്കല്‍ ഓഫീസര്‍ക്ക് 62 വയസും മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡറിന് 40 വയസുമാണ് ഉയര്‍ന്ന പ്രായപരിധി.

How to Apply?

നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്‌ലിസ്റ്റ്, വയസ്സ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഒക്‌ടോബര്‍ 31ന് രാവിലെ 11നകം ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റിയിലെ ലിങ്കിലും അപേക്ഷ സമര്‍പ്പിക്കാം.