കേരള സർക്കാർ സ്ഥാപനത്തിൽ പരീക്ഷയില്ലാതെ ഡയറക്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ ഒരു അവസരം. വിവിധ ഒഴിവുകളിലേക്ക് മിനിമം നാലാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ് . ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഹൗസ് കീപ്പർ, ഓഫീസ് അറ്റൻഡർ, ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടീവ്, നഴ്സ് ട്രൈനർ തുടങ്ങിയ തസ്തികളിലേക്ക് ഇന്റർവ്യൂ നടക്കുന്നു . വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു .
Vacancy Details
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (DME) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു .
Post Name |
Vacancy |
House Keeper (Female) |
01 |
Office Attendant |
01 |
IT Executive |
c01 |
Nurse Trainer |
01 |
Age Limit Details
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി താഴെ നൽകിയിരിക്കുന്നു. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും .
Post Name |
Age Limit |
House Keeper (Female) |
35 – 45 Years |
Office Attendant |
35 Years |
IT Executive |
35 Years |
Nurse Trainer |
35 Years |
Educational Qualification
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുൻപ് നിർബന്ധമായും ഓരോ പോസ്റ്റിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Post Name |
Qualification |
House Keeper (Female) |
നാലാം ക്ലാസ് പാസ്സ് – ഒരു ഹോസ്റ്റലിലോ മറ്റ് സ്ഥാപനത്തിലോ വനിതാ ഹൗസ്കീപ്പർ അല്ലെങ്കിൽ വനിതാ അസിസ്റ്റന്റ് ഹൗസ്കീപ്പർ അല്ലെങ്കിൽ മേട്രൺ ആയുള്ള പരിചയം. തിരഞ്ഞെടുത്ത അപേക്ഷകൻ സ്ഥാപനത്തിൽ തന്നെ തുടരണം. |
Office Attendant |
7th std പാസ്സ് & ഏതെങ്കിലും ബിരുദം നേടിയിരിക്കരുത് – കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം |
IT Executive |
എംടെക്/എംഇ/ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് |
Nurse Trainer |
Post Basic Diploma in Specialty Nursing (Emergency & Disaster Nursing) /Bsc Nursing/Msc Nursing preferably with BLS/ACLS Certification |
Salary Details
ഡയറക്ടർ റേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഇന്റർവ്യൂ വഴി ജോലി കിട്ടിക്കഴിഞ്ഞാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
Post Name |
Salary |
House Keeper (Female) |
Rs.18,390/- |
Office Attendant |
Rs.18,390/- |
IT Executive |
Rs.32,560/- |
Nurse Trainer |
Rs.30,995/- |
Selection Process
Post Name |
Interview Date |
House Keeper (Female) |
26/10/2023 |
Office Attendant |
26/10/2023 |
IT Executive |
25/10/2023 |
Nurse Trainer |
25/10/2023 |
ഓരോ തസ്തികയിലേക്കും വിവിധ ദിവസങ്ങളിലായിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല. രാവിലെ 10:30 മുതലാണ് ഇന്റർവ്യൂ തുടങ്ങുക .
• ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന Official Notification ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കിയിരിക്കണം .
• നോട്ടിഫിക്കേഷൻ സൂചിപ്പിച്ചിരിക്കുന്ന യോഗ്യത, പ്രായപരിധി, പരിചയം തുടങ്ങിയവയെല്ലാം ഉണ്ടെങ്കിൽ മാത്രം ഇന്റർവ്യൂവിന് പോവുക.
• വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ബയോഡാറ്റ തുടങ്ങിയവയുടെ ഒറിജിനലും അതിന്റെ പകർപ്പും ഇന്റർവ്യൂവിന് പോകുമ്പോൾ നിർബന്ധമായും കൊണ്ട് പോവുക.