1941

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: കേരള ബാങ്കില്‍ സ്ഥിര ജോലി

കേരള ബാങ്കില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി , MBA യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം

പ്രായപരിധി:

18 – 28. 02/01/1995 നും 01/01/2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.

വിദ്യഭ്യാസ യോഗ്യത

(i) യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മൊത്തത്തിൽ 60% മാർക്കിൽ കുറയാത്ത ബിരുദം.

(ii) MBA (ഫിനാൻസ്/ബാങ്കിംഗ്)/ACA/ACMA/ACS/B.SC.(കേരള അഗ്രികൾച്ചറലിന്റെ സഹകരണവും ബാങ്കിംഗും

യൂണിവേഴ്സിറ്റി) ഒരു പെർഫറൻഷ്യൽ യോഗ്യതയായിരിക്കും

അപേക്ഷ ആരംഭിക്കുക 30/10/2023
അപേക്ഷിക്കേണ്ട അവസാന തിയതി 29/11/2023

    click here to apply  > https://keralapsc.gov.in/