ഡ്രാഗൺഫ്രൂട്ട് കൃഷിയിലേക്ക് ഇറങ്ങുന്നത് എങ്ങനെ?ഡ്രാഗൺഫ്രൂട്ട് കർഷകർ ഇപ്പോൾ നിരവധിയാണ്. വെള്ളം അല്പം മതി എന്നതിനാൽ കൂടുതൽ ആളുകൾ ഡ്രാഗൺ കൃഷിയിലേക്ക് ഇറങ്ങുന്നു. എക്സോട്ടിക് ഡ്രാഗൺ ഹൈബ്രിഡ് വിഭാഗത്തിൽ ഡ്രാഗൺ ഫ്രൂട്ട് വെള്ള, പർപ്പിൾ എന്നീ രണ്ട് നിറങ്ങളിൽ വളരുന്നു. വിത്ത് ഉള്ളതും വിത്ത് ഇല്ലാത്തതും ഇങ്ങനെ രണ്ടുതരത്തിലെ ഡ്രാഗണും ഉണ്ട്.എളുപ്പത്തിൽ നടാം എന്നതാണ് ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
മൂന്ന് വർഷം പഴക്കമുള്ള ഒരു ചെടിക്ക് 25-ലധികം കായ്കൾ ലഭിക്കും. ഡ്രാഗൺ ഫ്രൂട്ട് വർഷത്തിൽ ആറ് തവണ വരെ വിളവെടുക്കാം. രണ്ടാം വർഷം മുതൽ ചെടി കായ്ക്കുന്നു. ഒരു പഴത്തിൻ്റെ ശരാശരി ഭാരം 400 ഗ്രാം ആണ്.
ഡ്രാഗൺ ഫ്രൂട്ടിൻ്റെ മറ്റൊരു പ്രത്യേകത എല്ലാ വർഷവും പഴങ്ങൾ വളരുന്നു എന്നതാണ്. ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് കീടബാധ കുറവാണ്. ഒരു ചെടിക്ക് 20 വർഷത്തിലധികം ആയുസ്സുണ്ട്. വീടുകളുടെ ടെറസിലും ഡ്രാഗൺഫ്രൂട്ട് വളർത്താം. ഡ്രാഗൺ ഫ്രൂട്ടിന് ഇപ്പോൾ വിപണിയിൽ നല്ല ഡിമാൻഡാണ്.