ചെടി വളർത്താൻ നമുക്കെല്ലാവർകും ഇഷ്ടമാണല്ലോ?.. ഇവിടെ എങ്ങനെ
നല്ല ചെടികളെ വളർത്തി എടുക്കാമെന്ന് നമുക്കു നോക്കാം. ചിലർ
കുട്ടികളെ നോക്കുന്നപ്പോലെയാണ് ചെടികൾ നട്ടു വളർത്തി
പരിപാലിക്കാറുള്ളത് . അതെങ്ങനെ സാധിക്കുന്നു എന്നു നമ്മൾ അസൂയ
പ്പെടാറുണ്ട് .
ഇവിടെയാണ് നമ്മുടെ കഴിവ് പ്രയോഗികേണ്ടത് നമുക്കു വീട്ടിൽ
നിന്നുകിട്ടുന്ന വസ്തുകൾ കൊണ്ട് തന്നെ ഇത് ഉണ്ടാകാം . ഇത് പുറത്തു
നിന്നു വാങ്ങിക്കാനും കിട്ടും എന്നാൽ നമ്മൾ ഉണ്ടാകുന്ന ഗുണം
കിട്ടുകയില്ല.
പോട്ടിംഗ് മിശ്രിതം
ഒരു വലിയ പാത്രത്തിൽ നമ്മുടെ പറമ്പിൽനിന്നു കിട്ടുന്ന മണ്ണ് ഇടുക
അതിലേക് ചകിരിചോറ്,കരിയില കപോസ്റ്റ്, ഉണകീപൊടിച്ച
ചാണകം,വേപ്പിൻപിണ്ണാക്,പെർലയ്റ്റ്,ചുണ്ണാമ്പ്കല്ലുകൾ
മണൽ,പച്ചിലകൾ,പൂന്തോട്ടത്തിൽ നിന്നുള്ള മണ്ണും എടുക്കാം . ഇവ
എല്ലാം ചേർത്ത് ഇളക്കി യോജിപ്പികുക.
ഇതിൽ നിന്നും ചെടിനടാൻ ഉപയോഗിക്കുന്ന ചട്ടികളിലേക് ആവശ്യത്തിനു
ഇട്ടുകൊടുത്ത് അതിൽ ചെടി കമ്പുകൾ പുതിയ തൈകൾ എന്നിവ നട്ടു
കൊടുകാം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചു കൊടുക്കാം ।
കൂടുതൽ വെള്ളം ആവശ്യമില്ല
വളപ്രയോഗത്തിനായി എല്ല്പൊടി,കോഴികാഷ്ട്ടം,മുട്ടത്തോട് ആട്ടിൻ
കാഷ്ട്ടം എന്നിവ ഉപയോഗിക്കാം .
ഇങ്ങനെ വളർത്തി എടുക്കുന്ന ചെടികൾ പിന്നീട്മാറ്റിനടുകയും ചെയ്യാം
അങ്ങിനെ നല്ല ആരോഗ്യമുള്ള ചെടികളെ വളർത്തി എടുക്കാം.