പാലക്കാട്ടെ പ്രകൃതിരമണീയമായ ഒരു നാടാണു കിഴക്കഞ്ചേരി
അവിടെ പണം കായികുന്നത് പനയിലൂടെയാണ് എന്നുവേണം
പറയാൻ.കാരണം പനയിൽ നിന്നും ചെത്തിയെടുകുന്ന പനം നീർ
അതു ഉപയോഗിച്ചു കൊണ്ടുള്ള പല ഉല്പന്നങ്ങളും വളരെ
ഗുണവും ഫലപ്രദവുമാണ് ഈ കടുത്തവേനലിലും പനംനീർ
ഉല്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. യാതൊരുവിധ
മായങ്ങളും ഇതിൽ ചേർക്കുന്നില്ല എന്നതാണ് പനം
നീർഉല്പ്പന്നങ്ങൾ പെട്ടെന്ന് വിറ്റഴിയുവാൻ കാരണം.
എല്ലാവർക്കും പ്രിയമേറിയതോടെ ആവശ്യാനുസരണം
എല്ലായിടത്തും എത്തിച്ചുകൊടുക്കാൻ കഴിയുന്നില്ല എന്ന
ഒരുപ്രശ്നമേ ഒള്ളു.പാലക്കാട്ടുകാര്‍ക്ക്. കരിമ്പനയിൽ നിന്നും
എടുക്കുന്ന പനം നീരിൽ മധുരത്തിനായി പനം പഞ്ചസാരയാണ്
ചേർക്കുന്നത്.
ഈ തൊഴിൽ സംരഭത്തിനു പ്രത്യേകം മാനേജർമാരും തൊഴിൽ
ചുമതലക്കാരും ഉണ്ട്. കിഴക്കഞ്ചേരി പഞ്ചായത്തും,വണ്ടാഴി
പഞ്ചായത്തും,വടക്കഞ്ചേരി പഞ്ചായത്തും ചേർന്നാണ് നാടിന്‍റെ
ജൈവ കോള വില്പന. പനം പാനിയെ പല തരം ബോട്ടില്ലുകളിലാക്കി
വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിനായി പുതിയ
പദ്ധതികൾ നടന്നുവരികയാണ്.
1948 ൽ പ്രവർത്തനം ആരംഭിച്ച സംരംഭം ഇന്ന് ഉയരങ്ങളിൽ
എത്തിനിൽക്കുകയാണ് ഒരുപാട് നാളത്തെ പ്രയത്നത്തിന്‍റെ
ഫലമായി പനം പാനി ഇനിയും പുതിയ ഉല്പ്പന്നങ്ങൾ
പുറത്തിറക്കുന്നുണ്ട്. ഇത് എന്നും ജനങ്ങൾക്കു പ്രിയപ്പെട്ട പനം
പാനിയാണ്.