പാഷൻ ഫ്രൂട്ട് കൃഷിയും –അതിന്‍റെ ഗുണങ്ങളും .

208

       എല്ലാവർക്കും അറിയാവുന്ന ഒരു പഴം തന്നെയാണ് പാഷൻ ഫ്രൂട്ട്. ഇത് പലതരത്തില്‍ ഉണ്ട്. എല്ലാവരും വീടുകളിൽ   ടറസ്സിലും, പറമ്പിലും , മുറ്റത്തുമെല്ലാം നട്ടു വളർത്തുന്ന  ഏറെ സവിശേഷ ഗുണങ്ങളുള്ള ഒന്നാണ് പാഷൻ ഫ്രൂട്ട്  . ഈ പഴം കഴിക്കുന്നതിലൂടെ നമുക്ക് വിറ്റാമിൻ , ഫൈബർ, ആൻറിഓക്സിടെന്‍റുകള്‍ എന്നീ പോഷകങ്ങളും ലഭിക്കുന്നു .

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷി കൂടിയാണ് ഇത് . വിത്തുകൾ പാകിയും , വള്ളികൾ മുറിച്ചു നട്ടുമാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത് . നന്നായി പഴുത്ത പഴങ്ങളിൽ നിന്നും നല്ല വിത്തുക്കൾ തിരഞ്ഞെടുക്കുന്നു . അവ വിതച്ചും , നന്നായി പഴങ്ങൾ ഉണ്ടാകുന്ന ചെടികളിൽ നിന്നു കമ്പുകൾ മുറിച്ചു മാറ്റിയും പുതിയ ചെടികൾ ഉണ്ടാക്കാം.

നല്ല മൂത്ത വള്ളികളിലെ ഇലകൾ നീക്കം ചെയ്തതിനു ശേഷം നട്ടു കൊടുക്കണം. 30-40 cm നീളവും  മുട്ടുകൾ ഉള്ള വള്ളികളുമാണു നടേണ്ടത്. അഞ്ചോ –ആറോ ഇലകൾ വിരിയുമ്പോൾ  ചാണകം ചേർത്ത മിശ്രിതം  നിറച്ച കവറിലേക്ക് പറിച്ചു മാറ്റി വെയ്ക്കാം  . രണ്ടു മാസം പ്രായമാകുമ്പോൾ കൃഷി സ്ഥലത്തേക്കു മാറ്റി നടണം . മാറ്റി നടുന്ന കുഴികളിൽ  ഒരാഴ്ച മുന്നേ  മേൽമണ്ണും,എല്ലുപ്പൊടിയും ,ചാണകവും ,വേപ്പിൻ പിണ്ണാക്കും ,കമ്പോസ്റ്റും  ചേർത്ത് നിർമ്മിക്കുന്ന മിശ്രിതം കുഴികളിൽ നിറച്ചു കൊടുക്കണം. വളരെ പെട്ടന്നു തന്നെ വളർന്നു വരുന്ന ചെടികൾക്ക് പടരാൻ പന്തൽ ഇട്ടുകൊടുക്കണം . നല്ല ആരോഗ്യമുള്ള പന്തലും ,7-അടിയോളം ഉയരവും ഉണ്ടായിരിക്കണം . നല്ല വണ്ണമുള്ള വള്ളികളെ നിറുത്തി ചെറിയ വള്ളികൾ മുറിച്ചുകളയാം . ചെടികൾ വളർന്നു എട്ടു മാസംകഴിയുമ്പോൾ പൂവിട്ടു തുടങ്ങും  12-മാസം ആകുമ്പോൾ പഴങ്ങൾ പൊട്ടിച്ചു തുടങ്ങാം. മൂത്ത പഴങ്ങൾ പൊട്ടിച്ചു  2-3 ദിവസം കഴിഞ്ഞു എടുത്താൽ പുളി  കുറഞ്ഞു  നല്ല മധുരം ഉണ്ടാകും .പാഷൻ ഫ്രൂട്ട് ജ്യൂസായും ,സർബത്ത് ആയും ഉപയോഗിക്കാം ഷുഗർ രോഗികൾക്കു പഞ്ചസാര ഇല്ലാതെ ഉപയോഗിക്കുന്നതാവും നല്ലത് .