ചിയസീഡും ആരോഗ്യ ഗുണങ്ങളും

267

ചിയ വിത്തുകൾ ദിവസവും കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്.അതും വെറും വയറ്റിൽ കഴിക്കണം.നിരവധി പോഷക ഗുണമുള്ള ഒന്നാണ് ചിയസീഡ്

ധാതുക്കൾ,നാരുകൾ,ഒമേഗ-3,ഫാറ്റിആസിഡുകൾ എന്നിവയും ഫൈബറും,കാത്സ്യവും,സിങ്കും,അയേണും,മറ്റു ആന്‍റി ഓക്സിഡൻറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ചിയസീഡ് കഴിക്കുന്നത് ശരീരത്തിന്‍റെ എല്ലാവിധ ആരോഗ്യത്തിനും നല്ലതാണ്.രാവിലെ വെറും വയറ്റിൽ ഇതുകഴിക്കുന്നത് ദഹനം എളുപ്പമാക്കാനും, മലബന്ധം തടയുവാനും കഴിയും.

ചിയസീഡ് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറക്കാനും,എല്ലുകളുടെ ആരോഗ്യത്തിനും നല്ലതുതന്നെ .രാവിലെ കുടിക്കുന്നത് വിശപ്പകറ്റി–ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു.അതുകൊണ്ടുതന്നെ ചിയസീഡ് ഇട്ട വെള്ളം എന്നും കുടിക്കണം
ചിയസീഡ് നേരത്തെ കുതിർക്കുന്നതാണ് നല്ലത് .കാലത്ത് വെറും വയറ്റിൽ രണ്ടു ടീസ്പൂൺ കുതിർത്ത ചിയസീഡ് എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത് കുടിക്കാം.