
വേനൽ കാലത്ത് ചർമ്മം സംരക്ഷിക്കുക എന്നത് ഒരു
കഷ്ടപ്പാടുപ്പിടിച്ച കാര്യമാണ്. എന്നാൽ ഇതൊന്നു ചെയ്തു നോക്കൂ.
നമ്മുടെ കണ്ണിനുചുറ്റും ഉള്ള കരുവാളിപ്പ്, മുഖ:കുരു
എന്നിവയ്ക്ക് ഒരു ന്നല്ല മസാജ് ആണ് ഐസ് ക്യൂബ്
വെച്ചൂകൊണ്ട് ചെയ്യുന്നത്.
ഐസ് ക്യൂബ് ഒരു കോട്ടൺ തുണിയിൽ ഇട്ടു കീഴി രൂപത്തിലാക്കി
മുഖത്തും, കൺ തടങ്ങളിലും പതുക്കെ മസാജ് ചെയ്യുക .
ഇത് വീക്കം കുറച്ചു ചർമ്മത്തിലെ സുഷിരങ്ങൾ തുറന്നു
മുഖകുരു,ഉണങ്ങാൻ സഹായികുന്നു. മുഖത്തെ
ചൊറിച്ചിൽ,കരുവാളിപ്പ് എന്നിവ ഇല്ലാതാക്കാനും സഹായിക്കും.
തണുത്ത താപ നില രക്ത കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നത്
കൊണ്ട് കണ്ണിനും, മുഖത്തിനും നല്ലതാണ്. അതുപോലെ തന്നെ
സൂര്യതാപം, ചുവപ്പ് മറ്റു ചർമ്മ രോഗങ്ങൾ എന്നിവ മാറാനും
നല്ലതാണ്. രക്തയോട്ടം കൂടുന്നതു കൊണ്ട് ചർമത്തിന്റെ
തിളക്കവും, ആരോഗ്യവും നിലനിൽക്കുകയും മുഖത്തെ
ചുളിവുകളും, പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഐസ്
മസ്സാജ് മുഖത്തെ എണ്ണമയം അകറ്റാനും, ചർമ്മം പൊട്ടുന്നത്
തടയാനും സഹായിക്കുന്നു. ഐസ് മസാജിനു ശേഷം കോട്ടൺ
സോഫ്റ്റ് തുണികൊണ്ട് മുഖത്തെ വെള്ളം തുടച്ചെടുക്കാം.