“ആരോഗ്യത്തിന് കടച്ചക്ക”

251

കടച്ചക്ക എന്നുവിളിക്കുന്ന ശീമചക്ക ധാരളം ഔഷധ ഗുണങ്ങളുള്ള ഒരു കായ് ഫലമാണ്. കടച്ചക്ക കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ചക്കഫലം മാത്രമല്ല ഇതിന്‍റെ ഇല, മരക്കറ എന്നിവ ത്വക്ക് രോഗങ്ങൾ, വയറിളക്കം,ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഔഷധമായി കണക്കാക്കുന്നു. കടച്ചക്കയെ നമ്മൾ കറിവെയ്ക്കാനും, തോരനായും, കൊണ്ടാട്ടം, കൂട്ടുകറി എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്നു. കടച്ചക്കയിൽ ഗ്ലൂക്കോസിന്‍റെയും, കാർബോഹൈഡ്രേറ്റിന്‍റെയും അളവ് കൂടുതലായതിനാൽ ഷുഗർ ഉള്ളവർ അധികം കഴിക്കാറില്ല.  ഇതിൽ ധരാളം നാരുകൾ അടങ്ങിയിരിക്കുന്നു.

ഇത് രാത്രി കഴിക്കുന്നതിനേക്കാൾ നല്ലത് പകൽ സമയത്ത് കഴിക്കുന്നതാണ്. കടച്ചക്ക ആവശ്യമില്ലാത്ത കൊളസ്ട്രോൾ കുറക്കുകയും, ശരീരത്തിൽ അത്യാവശ്യം വേണ്ട – എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ തടയാനും, കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

കടച്ചക്ക കഴിക്കുന്നത്  രക്ത സമ്മർദ്ദം കുറക്കുന്നതിനും, ശാരീരിക പ്രശ്നങ്ങൾ, ആസ്ത്മ ഇല്ലാതാക്കുന്നതിനും ഒരുപരിധി വരെ സഹായിക്കുന്നു.

ഇല ഉണക്കി പൊടിച്ച് ത്വക്ക് രോഗത്തിനും, ഇതിന്‍റെ ഇലയിൽ നിന്നു നീര് എടുത്ത് ചെവിയിൽ ഒറ്റിക്കുന്നത് ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാനും കഴിയും. കടചക്ക പ്ലാവിന്‍റെ  കറ ത്വക്ക് രോഗം മാറാൻ ശരീരത്തിൽ തേച്ചു പിടിപ്പിക്കാറുണ്ട്.

വാത രോഗത്തിനു ഇതിന്‍റെ കറ നട്ടെല്ലിന്‍റെ ഭാഗത്തു തേച്ചു ബാൻഡേജ് ചുറ്റിയാൽ കുറയുമെന്നും.  വയറിളക്കം മാറാനും നല്ലതാണെന്ന് പറയപ്പെടുന്നു.