കൺത്തടങ്ങളിലെ കറുപ്പ് നിറം- അറിയാം കാരണങ്ങൾ.

197

നമ്മുടെ കാഴ്ചയ്ക്കപ്പുറം അഴകാർന്ന മിഴികൾ ഉണ്ടാവുക എന്നത്  ഒരുഭാഗ്യം തന്നെയാണ്. എന്നാൽ കണ്ണിനു ചുറ്റും കറുത്ത പാടുകൾ ഉണ്ടായാൽ അതു നമ്മളെ വേദനിപ്പിക്കും. എന്താണ് ഇതിനു കാരണം നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

ഉറക്കകുറവിനാൽ ചിലർക്കു കറുത്ത പാടുകൾ വരാറുണ്ട്. എന്നാൽ നന്നായി ഉറങ്ങുന്നവരിലും ഇത് കണ്ടു വരാറുണ്ട്.

പലതര ആരോഗ്യ പ്രശ്നങ്ങൾക്കും മുന്നേ ആയി ശരീരം നമ്മുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങളാവാം ഇത്.

നിർജ്ജലീകരണവും, അലർജിയും കാരണവും കണ്ണിനു ചുറ്റും കറുത്ത പാടുകൾ കാണാറുണ്ട്. വിറ്റാമിൻ കുറവുകൊണ്ടും ഇത് സംഭവിക്കും. വിറ്റാമിൻ – ഡി, കെ, ഇ, ബി, അയേൺ എന്നിവയുടെ കുറവുകൊണ്ട്. കണ്ണിനു ചുറ്റും പാടുകൾ വരാം.

തൈറോയിഡ്, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ അതിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ് കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ. ചിലർക്ക് മരുന്നിന്‍റെ അലർജി കൊണ്ടും ഇങ്ങനെ കാണും ഹീമോഗ്ലോബിന്‍റെ കുറവ് മൂലവും കറുപ്പ് കാണാം.  കണ്ണിനു ചുറ്റും മസാജ് ചെയ്യുന്നത്, നന്നായി ഉറങ്ങുന്നതും ഒരു പരിധി വരെ ഇതു മാറ്റാൻ സഹായിക്കും. മഗ്നീഷ്യം കൂടുതലുള്ള  ബദാം, പിസ്താ എന്നിവ കഴിക്കുന്നത് കണ്ണിനു ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും.

ഇത് ചർമ്മതിനു തിളക്കവും, ആരോഗ്യവും നല്‍കുന്നു.

കണ്ണിനു ചുറ്റും  കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ട്ടറുടെ സഹായം തേടുകയാണ് നല്ലത്.