തയ്-കുമ്പളം-ഷമാം. അറിയാം അദ്ഭുത ഗുണങ്ങൾ.

163

 

ഇത് ഒരു നല്ല പഴമാണ്. വെറുതെ മുറിച്ചും,ജ്യൂസ് ആയും കഴിക്കാൻ നല്ലതാണ് ഇതിന്റെ പുറം കുമ്പളങ്ങ ഷമാം – മസ്ക് മെലൺ എന്നപേരിലും അറിയപ്പെടും. പോലെ ആണെങ്കിലും ഉള്ളിൽ മത്തങ്ങ നിറമാണ് ഉള്ളത്.

സ്വീറ്റ് മെലൺ എന്നു ഇംഗ്ലീഷിലും, തയ്കുമ്പളം എന്നു മലയാളത്തിലും, മുലാം പഴം എന്നു തമിഴിലും, വിളിക്കുന്ന ഈ പഴത്തിന് ഷമാം എന്നാണ് അറബിയിൽ വിളിക്കുന്നത്.കസ്തൂരി മത്തൻ എന്നും ഇതിന് പേരുണ്ട്.

പപ്പായയുടെ നിറത്തിനോടും, രുചിയോടും ഇതിന്  സാമ്യമുണ്ട്. ഉള്ളിൽ മഞ്ഞയോ, ചുവപ്പോ ആയിരിക്കും

ചുട്ടു പൊള്ളുന്ന ചൂടിൽ കഴിക്കാൻ പറ്റുന്ന ഒരു പഴമാണ് ഇത്. ഇത്  ശരീരത്തെ തണുപ്പിക്കുന്നു. ഷുഗർ ഉള്ളവർക്കും, തിമിരം ഉള്ളവർക്കും കഴിക്കാൻ നല്ല ഒരിനം പഴമാണ് ഇത്.

കണ്ണിന്‍റെ ആരോഗ്യത്തിനും ഇതു നല്ലതാണ്. തിമിരത്തെ തടയാൻ ഇത് സഹായിക്കുന്നു. ശരീരത്തിൽ വെളുത്ത രക്താണുക്കൾ ഉല്പ്പാദിപ്പിക്കാനും, അണുബാധ തടയാനും ഷമാം കഴിക്കുന്നത് നല്ലതാണ്. ഷമാമിൽ നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹനത്തിനും നല്ലതാണ്.

ഹൃദയത്തിന്‍റെ ആരോഗ്യത്തിനും, സന്തോഷത്തിനും ഇത് നല്ലതാണ് കാരണം ഇതിൽ പൊട്ടാസ്യം ഉള്ളതിനാൽ – രക്ത സമ്മർദ്ദം കുറച്ചു മനസ്സിനു വിശ്രമം നല്കുന്നു.ഷമാം കഴികുന്നതിലൂടെ കലോറി കുറച്ചു ശരീരത്തിന്‍റെ ഭാരം കുറക്കാൻ സഹായിക്കുന്നു.

ആരോഗ്യമുള്ള ചർമ്മത്തിനും ഷമാം നല്ലത് തന്നെ.     ധാതുക്കളും, വിറ്റാമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ തിളക്കവും, ചെറുപ്പവുമാകുന്നു.ഷമാം ഗര്‍ഭിണികൾക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്. ശരീരത്തിന്‍റെ വീക്കവും, ജലാംശവും കുറച്ചു ആമാശയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

ഷമാമിൽ വിറ്റാമിൻ സി ഉള്ളതിനാൽ ആർത്തവ  സമയത്ത് ഷമാം കഴികുന്നതു വേദന കുറയ്ക്കാൻ സഹായികുന്നു. അതിനാൽ തയ്കുമ്പളം ഒരുനല്ല പഴമായി തന്നെ നമ്മുക്ക് ഉപയോഗിക്കാം.