നമ്മുടെ പച്ചക്കറിയിൽ എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക.ഇത് കഴിക്കാത്തവരായി ആരും ഉണ്ടാകില്ല.ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വെണ്ട. ഇത് കൊണ്ട് പലതരം കറികൾ, അച്ചാർ എന്നിവ ഉണ്ടാക്കാം.
നമ്മുടെ അടുക്കള തോട്ടത്തിൽ നമുക്ക് തന്നെ വെണ്ട – കൃഷി ചെയ്യാവുന്നതേ ഒള്ളു. അതിനായി കുറച്ചു സ്ഥലവും മതി. നല്ല ആരോഗ്യ ഗുണമുള്ള പച്ചകറികളിൽ ഒന്നാണ് വെണ്ട. നാരുകൾ കൂടുതൽ ഉള്ള വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. എല്ലുകൾക്കും, ശരീരത്തിന്‍റെ ആരോഗ്യത്തിനും, ചർമ്മത്തിനും, ത്വക്കു രോഗത്തിനും . അമിത കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു
എന്നും വെണ്ടയ്ക്ക കഴിക്കുന്നത് കണ്ണിന് നല്ലതാണ്. ആസ്തമയിൽ നിന്നു രക്ഷ നേടാനും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിനും, കൂടുതലായി സ്ത്രീകൾക്കു – ഗർഭാവസ്ഥയിലും ഇത് കഴിക്കുന്നത് നല്ലതാണ്.
കേരളത്തിന്റെ കാലാവസ്ഥയിൽ വളരാൻ നല്ലതാണ് വെണ്ട. ഇത് ചാക്കുകളിൽ മണ്ണ് നിറച്ചോ , ഗ്രോ ബാഗിലോ, ടെറസ്സിലോ, വീട്ടുമുറ്റത്തുമെല്ലാം കൃഷി ചെയ്യാം. നല്ലവണ്ണം മൂത്തു ഉണങ്ങിയ വെണ്ടയിൽ നിന്നു വേണം വിത്ത് എടുത്ത് ഉണക്കാന്‍ അതിനെ മുളപ്പിച്ചു ചെടികൾ വലുതാവുമ്പോൾ പറിച്ചു നടണം. അതിനായി കുഴികൾ ഒരുക്കണം. ചെറിയ തടമെടുക്കുമ്പോൾ അതിൽ ചാണകവും, ചാരവും ഇട്ട മണ്ണിൽ വേണം തൈകൾ നടാൻ. ആവശ്യത്തിനു വെള്ളവും ഒഴിച്ചു കൊടുക്കണം.
പലതരം വെണ്ടകൾ ഉണ്ട്. നിലവെണ്ട, കുറ്റിവെണ്ട,താമര വെണ്ട,സൽകീർത്തി,സുസ്ഥിര എന്നിങ്ങനെയാണ് അടി വളത്തിനായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്,പച്ചിലകൾ എന്നിവ ഉപയോഗിക്കാം. വിത്തുകൾ മുളപ്പികുന്നതുന്നു മുൻപ് കുതിർക്കുന്നത് നല്ലതാണ്. പെട്ടെന്ന് മുളച്ചു വരാൻ സഹായിക്കും. .