നമ്മുടെ വീടുകളിലും, പറമ്പുകളിലും സുലഭമായികാണുന്ന ഒന്നാണ് ബ്രഹ്മി. വെള്ളമുള്ള സ്ഥലങ്ങളിലാണ് ഇതു നന്നായി വളരുക. നിലത്തു പറ്റികിടന്നാണ് ഇത് വളരുന്നത്. പത്തുമണി ചെടിയുടേത് പോലെ ആണ് ഇലയും തണ്ടുമെല്ലാം. ഈ ഇത്തിരികുഞ്ഞൻ സസ്യം ഗുണത്തിലോ കേമനുമാണ്.
ഇത് നിലത്തു മണ്ണിലും, ഗ്രോബാഗുകളിലും നട്ടു വളർത്താറുണ്ട്. വെളുത്തതും, ഇളം നീല നിറത്തിലുള്ള പൂക്കളുമാണ് ഇതിന് ഉള്ളത്. വെള്ളം ഇതിന് എപ്പോഴും ആവശ്യമാണ് എന്നാൽ അധികം ആയുസില്ലാത്ത ഒരു സസ്യവുമാണ്. ഇതിന്‍റെ തണ്ടും ഇലകളും ചതച്ച് നീര് എടുത്താണ് മരുന്നായി ഉപയോഗിക്കുന്നത്. കുട്ടികളിലെ പുണ്ണ് മാറാനും, ബുദ്ധി കൂടാനും തേൻ ചേർത്ത് പണ്ടുകാലം മുതലേ കൊടുക്കാറുണ്ട്. ഇതിന്‍റെ നീരിൽ മഞ്ഞൾ ചേർത്തും കൊടുക്കാം. ബ്രഹ്മി നീരിൽ വയമ്പു പൊടിച്ച്, തേനും ചേർത്ത് അപസ്മാരത്തിന് നൽകാറുണ്ട്.
മുടി വളരാൻ എണ്ണകാച്ചി തേക്കാം. ഇത് കണ്ണിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പാലിൽ ചേർത്ത് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.,
കുട്ടികളിൽ ഉണ്ടാകുന്ന വയറു വേദന, വയറിളക്കം,ദഹനകേട് എന്നിവയ്ക്ക് ബ്രഹ്മിയുടെയും, പച്ച മഞ്ഞൾ, പാവയ്ക്ക ഇവ സമം ചേർത്ത് നീര് കൊടുക്കുന്നതും നല്ലതാണ്. .അമിതവണ്ണം ഇല്ലാതിരിക്കാനും ഇതിന്‍റെ നീര് തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ബ്രഹ്മി.