ഞാവൽ പഴം കാണാത്തവരോ കഴിക്കാത്തവരോ ആയി ആരും ഉണ്ടാവില്ല. കാടുകളിലും, പറമ്പുകളിലും വൻ മരമായി വളരുന്ന ഒന്നാണ് ഞാവൽ മരം. ഇതിൽ ഉണ്ടാകുന്ന ചെറിയ പഴങ്ങൾ പോഷകഗുണമുള്ളതും, ആരോഗ്യത്തിനും ഏറെ ഗുണമുള്ളതുമാണ്.
പ്രമേഹ രോഗികൾക്കു വളരെ ഉപകാരമുള്ള ഒരിനം പഴമാണ് ഇത്. ഇതിന്‍റെ കുരുവും, ഇലയും, തൊലിയുമെല്ലാം മരുന്നിനായി നമ്മൾ ഉപയോഗിക്കുന്നു. ഞാവൽ കുരു ഉണക്കി പൊടിച്ച് ദിവസവും കഴിക്കുന്നത് ഷുഗർ മാറാൻ സഹായിക്കും. ഞാവൽ പഴം ചെറുതായി- ചവർപ്പാണെങ്കിലും പഞ്ചസാര ചേർത്ത് ജ്യൂസാക്കി കുടിയ്ക്കാൻ നല്ലതാണ്. ചിലർ ഉപ്പു ചേർത്തും കഴിക്കാറുണ്ട്. ശരീരത്തിൽ പൊള്ളലേറ്റൽ ഞാവലിന്‍റെ ഇല ചതച്ച് നീരെടുത്ത് കടുകെണ്ണയിൽ കാച്ചി പൊള്ളിയ ഭാഗത്തു തേയ്ക്കുന്നത് മുറിവ് പെട്ടെന്ന് മാറാൻ സഹായിക്കും.ഞാവലിൽ പൊട്ടാസ്യം ഉള്ളത് കൊണ്ട്
ബി പി കുറയാനും, സ്ട്രോക്ക് ഇല്ലാതാക്കാനും സഹായിക്കുന്നു. ഞാവൽ പഴത്തിൽ ധാരളം ഫൈബർ ഉണ്ട് ഇത് കൊളസ്ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. നാരുകൾ അടങ്ങിയിട്ടുള്ള ഞാവൽ പഴം കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും, മലബന്ധം തടയാനും, ഗ്യാസ് ഇല്ലാതാക്കാനും വളരെ സഹായകമാണ് ഇലയുടെ നീര് ദഹനത്തിനും,പൈൽസ് രോഗത്തിനും സഹായിക്കുന്നു.കലോറി കുറഞ്ഞ ഞാവൽ പഴം സ്ഥിരമായി കഴിച്ചാൽ വണ്ണം കുറഞ്ഞു അസുഖങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കും.