
ശ്വാസകോശ നാഡീകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. നീർവീക്കം മൂലം ഉണ്ടാകുന്ന അസുഗങ്ങളും, ശ്വാസതടസവുമാണ് ആസ്തമ. പാരമ്പര്യമായും, പരിസ്ഥിതി പ്രശ്നങ്ങൾ കൊണ്ടും ഈ അസുഖം ഉണ്ടാവാം. തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ മാറുന്ന അസുഖമാണിത്.
ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ഈ അവസ്ഥയ്ക്ക് ഏറ്റവും നല്ലത്. ആവശ്യമായ മരുന്നുകൾ ചെറിയ അളവിൽ ശ്വാസ നാളിയിലേക്ക് നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇത് പെട്ടെന്ന് മാറാൻ സഹായിക്കും.
ആസ്തമ ഉള്ളവർ പഴങ്ങളും, പച്ചകറികളും, ധാന്യങ്ങളും അധികം കഴിക്കണം. ആസ്തമ ഇല്ലാതിരിക്കാൻ ആരോഗ്യമുള്ള ഭക്ഷണങ്ങൾ കഴിക്കലാണ് ഉത്തമം. പഞ്ചസാരയും, ഉപ്പും കൂടുതൽ കഴിക്കാതെ നാരുകളും, കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുക
ചായ, കാപ്പി, ചോക്ക്ലേറ്റ്, നട്സ്, കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ എന്നിവ അലർജി ഉണ്ടാകും. അതിനാൽ ഇവ കഴിക്കരുത്.
എണ്ണയിൽ വറുത്തതും, പൊരിച്ചതുമായ പാലഹാരങ്ങളും മറ്റും തീരെ കഴിക്കരുത്. പാൽ, നെയ്യ്, മധുരം ചേർന്നതും അല്ലാതെയും കഴിക്കരുത്. അതുപോലെ പുറത്തു നിന്നും ഉള്ള മധുരപാനീയങ്ങൾ കഴിച്ചാൽ കുട്ടികളിൽ ആസ്തമ ഉണ്ടാവാനും, ഉള്ളത് കൂടുതലാവാനും കാരണമാകും.
നമ്മൾ ഉപയോഗിക്കുന്ന സ്ഥലവും, കിടക്കുന്ന മുറികളും, ഉപയോഗിക്കുന്ന വസ്ത്രങ്ങളും, എപ്പോഴും പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കണം. എന്നാൽ അലർജി ഇല്ലാതെ ഈ അസുഖത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താം.