അടുക്കളത്തോട്ടത്തിലും,വീടിന്‍റെ ടറസ്സിലും സുലഭമായി ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് നമ്മുടെ തക്കാളി.
അധികം വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും തക്കാളി നടാം.കനത്ത മഴയും ഈര്‍പ്പം നിറഞ്ഞു നില്‍കുന്ന കാലാവസ്ഥയും തക്കാളി കൃഷിക്ക് അനുയോജ്യമല്ല. അതുകൊണ്ട് തന്നെ ഡിസംബര്‍,ജനുവരി ,മാര്‍ച്ച് മാസങ്ങളാണ് ഈ കൃഷിക്ക് അനുയോജ്യം.
മികച്ച വിളവ് ലഭിക്കാൻ മണ്ണും കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുകൂലമാകണം. പൊതുവെ 20—25 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും സമൃദ്ധമായ വിളവെടുപ്പിനും ഏറ്റവും അനുയോജ്യമായത്. താപനില 35 ഡിഗ്രി സെൽഷ്യസിൽ കൂടിയാലും 15 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞാലും ചെടിയുടെ വളർച്ചയേയും വിളവിനെയും പ്രതികൂലമായി ബാധിക്കും. മണ്ണിൻ്റെ അമ്ല -ക്ഷാരസൂചിക – 6 മുതൽ 6.5 വരെ ഇടയിലാകുന്നതാണ് ഉത്തമം. ആവശ്യത്തിനു കുമ്മായം ചേർത്ത് ഇത് ക്രമീകരിക്കാം.
ഇനങ്ങൾ
വർദ്ധിപ്പിച്ച ഉൽപ്പാദന ശേഷിയുള്ളതും രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവ കേരള കാർഷിക സർവകലാശാലകളിൽ ലഭിക്കും. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനു ലക്ഷ്മി, മനു പ്രഭ തുടങ്ങിയ ഇനങ്ങളാണ് ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങളാണ്. അർക്ക ആലോക്, അർക്ക ആബ, ബിഡബ്ലിയുആർ – 5 എന്നിവ ബംഗളൂരു ഐഐഎച്ച്ആറും, ഉത്കൽ പല്ലവി, ഉത്കൽ ദീപ്തി, ബിടി ഇനങ്ങൾ ഭുവനേശ്വർ ഒഡീഷ അഗ്രി സർവകലാശാലയും വികസിപ്പിച്ചെടുത്ത വാട്ട പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.
നടീൽ
വിത്ത് നഴ്സറികളിൽ അല്ലെങ്കിൽ പ്രോട്രേകളിൽ മുളപ്പിച്ച് തൈകളാക്കി അവയ്ക്ക് നാലാഴ്ച പ്രായമാകുമ്പോൾ പറിച്ചുനടാം. തൈകൾ മഴക്കാലത്താണെങ്കിൽ ചെറിയ ബണ്ടുകളിലും വേനൽക്കാലത്താണെങ്കിൽ അഴം കുറഞ്ഞ ചാലുകളിലും പറിച്ചുനടാം. പറിച്ചു നട്ട തൈകൾക്ക് നാല് — അഞ്ച് ദിവസം തണൽ നൽകണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തവാരണകളുണ്ടാക്കണം. തൈകൾ പറിച്ചുനടുന്നതിന് രണ്ടാഴ്ച മുമ്ബേ ഒരു സ്ഥലത്തേക്ക് 2 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് കൊടുക്കാം. കാളി വളമോ കംബോസ്റ്റാ സെൻ്റിന് 100 കി.ഗ്രാം എന്ന തോതിൽ അടിവളമായി നൽകാം. അടിവളമായി ചേർക്കുന്ന കാലിവളത്തിൽ ട്രൈക്കോഡെർമയും പി ജി പി ആർ മിശ്രിതവും ചേർത്തിളക്കി 15 ദിവസം തണലത്ത് സൂക്ഷിച്ച ശേഷം പ്രയോഗിക്കാം. പറിച്ചുനടുന്നതിനു മുൻപ്, തൈകളുടെ വേർ രണ്ടു ശതമാനം സ്യൂഡോമോണസ് ലായനിയിൽ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം നടണം.
വളപ്രയോഗം
മേൽവളമായി 10 ദിവസത്തെ ഇടവേളകളിൽ താഴെ പറയുന്ന ഏതെങ്കിലും ഒരു ജൈവവളമോ, അല്ലെങ്കിൽ ലഭ്യമായവ മാറി മാറിയോ നൽകാം. ഒരു കിലോഗ്രാം ചാണകം 10 വെള്ളത്തിൽ കലർത്തിയത്. (10 സെൻ്റിലേക്ക് 2 കിലോഗ്രാം ചാണകം) മണ്ണിറക്കംബോസ്റ്റ് – (10 സെൻ്റിന് 40 കിലോഗ്രാം)പിണ്ണാക്ക് ഒരു കിലോഗ്രാം 10 നദി വെള്ളത്തിൽ എന്ന തോതിൽ കലർത്തിയത്.(10 സെൻ്റിന് 2 കിലോഗ്രാം).