ചൂടുള്ളതും വരണ്ടതുമായ സ്ഥലങ്ങളിലാണ് മൈലാഞ്ചി വളരുക. ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്കായി മൈലാഞ്ചി വളർത്തുന്നത്. കാരണം അധികം പരിചരണമൊന്നും ഇതിന് ആവശ്യമില്ല. വെള്ളക്ഷാമമുള്ള സ്ഥലങ്ങളിലും മൈലാഞ്ചി വളർത്തി വിളവെടുക്കാം.
ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആണ് വിപണിയ്ക്കായി വന്തോതിൽ വളർത്തുന്നുണ്ട്. തലമുടിക്ക് നിറംമാറ്റം വരുത്താനും മണവാട്ടിയുടെ കൈകൾക്ക് ചുവപ്പിന്‍റെ പൊലിമ നൽകാനും മറ്റ് മലയാളികളും ഉപയോഗിക്കുന്നു.
ഹെയർ ഡൈ ഉണ്ടാക്കാനായി ഉയർന്ന വിളവ് ലഭിക്കുന്ന എം.എച്ച്.-1, എം.എച്ച്.-2 എന്നീ ഇനങ്ങളാണ് വളർത്തുന്നത്. ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് 3.5 ക്വിൻ്റൽ വിളവ് ലഭിക്കും.
പലതരത്തിലുള്ള മണ്ണിലും വളരുമെങ്കിലും പി.എച്ച്. മൂല്യം 4.3 മുതൽ8.0 മുതൽ ഇടയിലുള്ള മണ്ണാണ് അനുയോജ്യം. ഒരു ഏക്കർ ഭൂമിയിൽ 2.5 കി.ഗ്രാം വിത്ത് വിതയ്ക്കാം. തണ്ടുകൾ മുറിച്ചുനട്ടും വിത്ത് മുളപ്പിച്ചും കൃഷി ചെയ്യാം.
സാധാരണയായി രണ്ടുതവണ വിളവെടുക്കാറുണ്ട്. ഏപ്രിൽ മുതൽ മെയ് വരെ. ഒക്ടോബർ മുതൽ നവംബർ വരെയുമുള്ള കാലയളവിലാണ് വിളവെടുപ്പ്. രണ്ടാമത്തെ വർഷം മുതലാണ് മൈലാഞ്ചി വിളവെടുപ്പ് നടത്തുന്നത്. ഏകദേശം 25 വർഷത്തോളം ഇലകൾ പറിച്ചെടുക്കാം.