പഴങ്ങളിലെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഇഷ്ടഫലമായിരുന്നത്രേ മാങ്കോസ്റ്റീൻ.
ശ്രേഷ്ഠമായ മാങ്കോസ്റ്റീൻ പഴങ്ങൾ രാജ്ഞിക്ക് സമർപ്പിക്കുന്നവർക്ക് പല പാരിതോഷികങ്ങളും നൽകിയിരുന്നു. രാജ്ഞിക്കുവേണ്ടി കൊട്ടാരത്തിൻറെ അകത്തളങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രീൻഹൗസിൽ മാങ്കോസ്റ്റീൻ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പിന്നീട് ആ ഫലം പുറപ്പെടുവിക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ജീവക സമൃദ്ധമാണ് മാങ്കോസ്റ്റീൻ പഴം. വളരെ താഴ്ന്ന നിലവാരത്തിലുള്ള മൂല്യവും പൂരിതകൊഴുപ്പമ്ലങ്ങളുടെ കുറവും കൊളസ്‌ട്രോളിൻ്റെ അഭാവവും നീരിൻ്റെ ഉയർന്ന അളവും നിമിത്തം ദുർമേദസുള്ളവർക്ക് പോലും ഉത്തമമായ ഭക്ഷ്യ ഉൽപന്നമാണ് മാങ്കോസ്റ്റീൻ. വേനലിൻ്റെ കാഠിന്യം ചെറുക്കാൻ മികച്ച പാനീയമാണ ‘മാങ്കോസ്റ്റീൻ ജ്യൂസ്’. കേരളത്തിലും മാങ്കോസ്റ്റീൻ നന്നായി വളരും.
നടീൽ രീതി എങ്ങനെയെന്ന് നോക്കാം..
ഒട്ടുതൈകൾ നടാൻ കിട്ടും. വിത്തുതൈകൾ കായ്പിടിക്കാൻ എട്ടു മുതൽ 15 വർഷം വരെ വേണ്ടപ്പോൾ ഒട്ടുതൈകൾക്ക് (ഗ്രാഫ്റ്റ്) ആറേഴ് വർഷം മതി കായ്പിടിക്കാൻ. മഴയുടെ തുടക്കത്തിൽ പത്തു മീറ്റർ അകലത്തിൽ 90 X 90 X90 വലിപ്പത്തിൽ കുഴിയെടുത്ത് തൈ നടാം. വർഷംതോറും വളം ചേർക്കണം. ആദ്യ വർഷം പത്തുഗ്രാമിൽ തുടങ്ങി പത്തു വർഷമാകുമ്ബോഴേക്കും ഒരു മരത്തിന് 100 വരെ ജൈവവളം ചേർക്കണമെന്നാണ് കണക്ക്.
ഒപ്പം യൂറിയ ഒരു കിലോ, രാജ് ഫോസ് ഒന്നരകിലോ , പൊട്ടാഷ് വളം 1.7 കിലോ എന്നിവയും ചേർക്കണം. രാസവളങ്ങൾ രണ്ട് തുല്യ തവണയായി ചേർക്കണം. വേപ്പിൻ പിന്നാക്ക്, ചാരം, എല്ലുപൊടി എന്നിവ ഇതിനിഷ്ടപ്പെട്ട ജൈവവളങ്ങളാണ്. നേർവളങ്ങൾക്ക് പകരം 17:17:17 പോലുള്ള ലഭ്യമായ കോംപ്ലക്‌സ് വളവും ഓരോ കിലോ വീതം നൽകാം.
ഒപ്പം യൂറിയ ഒരു കിലോ, രാജ് ഫോസ് ഒന്നരകിലോ , പൊട്ടാഷ് വളം 1.7 കിലോ എന്നിവയും ചേർക്കണം. രാസവളങ്ങൾ രണ്ട് തുല്യ തവണയായി ചേർക്കണം. വേപ്പിൻ പിന്നാക്ക്, ചാരം, എല്ലുപൊടി എന്നിവ ഇതിനിഷ്ടപ്പെട്ട ജൈവവളങ്ങളാണ്. നേർവളങ്ങൾക്ക് പകരം 17:17:17 പോലുള്ള ലഭ്യമായ കോംപ്ലക്‌സ് വളവും ഓരോ കിലോ വീതം നൽകാം.
ചെടിച്ചുവട് താഴ്ത്തിക്കിളക്കരുത്. തണൽ ഇഷ്ടപ്പെടുന്നതിനാൽ മാങ്കോസ്റ്റിൻ തെങ്ങിൻതോപ്പിൽ ഇടവിളയായും വളർത്താം. ഒട്ടുതൈകൾ അഞ്ചു മീറ്റർ ഇടയകലത്തിൽ നടണം. വളരെ തണൽ നൽകുകയും നനയ്ക്കുകയും പുതയിടുകയും വേണം. കോൺ ആകൃതിയിൽ വളരുന്ന മരമാണ് മാങ്കോസ്റ്റീൻ. കാര്യമായ കൊമ്പുകോതൽ വേണ്ടിവരാറില്ല.
ജനുവരി-മാർച്ച്, ജൂലായ്-ഒക്ടോബർ എന്നീ മാസങ്ങളാണ് വിളവെടുപ്പ് കാലം. വയനാട്ടിൽ വിളവെടുപ്പ് ജൂലായ്-ആഗസ്റ്റ് മാസങ്ങളിലാണ്. പൂവിട്ട് 90 ദിവസമാകുന്നതോടെ കായ്കൾ പാകമാകും. എന്നാൽ, പഴമായിക്കിട്ടാൻ 115 ദിവസം വേണം. മരത്തിൽ നിർത്തി പഴുപ്പിക്കുകയാണ് സാധാരണ ചെയ്യുക. വലത്തോട്ടി ഉപയോഗിച്ച് പഴങ്ങൾ കേടാകാതെ പറിച്ചെടുക്കാം. 20 വർഷം പ്രായമായ മരത്തിൽ നിന്ന് 25 കിലോ വരെ പഴം കിട്ടും. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാം.