വെണ്ട ;ഇത്തിരി കുഞ്ഞനെങ്കിലും ഗുണങ്ങളേറെ

148

വൈറ്റമിൻ എയും സിയും ബീറ്റാകരോട്ടിനും അയേണും കാത്സ്യവും അയോഡിനും നാരുകളും ധാരാളമടങ്ങിയ പച്ചക്കറിയാണ് വെണ്ട.

പൊട്ടാസ്യം ശരീരത്തിലെ ജലത്തിൻ്റെ അളവ് നിയന്ത്രിക്കും. ജലദോഷം, ചുമ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുളള ആസ്ത്മയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് വെണ്ടയ്ക്കയില ആൻ്റിഓക്സിഡൻറുകളും വൈറ്റമിൻ സിയും സഹായകമാണ്. ഇനിയുമേറെ ഗുണങ്ങൾ വേണ്ട നമുക്ക് വീട്ടിൽ കൃഷി ചെയ്യാം.
വർഷത്തിൽ മൂന്ന് പ്രധാന സീസണുകളിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വേണ്ടത്. ഫെബ്രുവരി-മാർച്ച്, ജൂൺ-ജുലൈ, ഒക്ടോബർ-നവംബർ സ്ഥിതി ചെയ്യുന്ന നടീൽ സമയം. കിരൺ,സൽകീർത്തി, അർക്ക അനാമിക,അർക്ക അഭയ്,സുസ്ഥിര,അഞ്ചിത എന്നിവ പച്ചനിറമുള്ള വെണ്ടയിനങ്ങൾ. അരുണയ്ക്കും സിഒ ഒന്നിനും ചുവപ്പു നിറമാണ്. ഇഷ്ട്ടനുസരണം വിത്തുകൾ തിരഞ്ഞെടുക്കാം..

വിത്ത് പാകിയാണ് വേണ്ടകൃഷി ചെയ്യുന്നത്. ട്രീറ്റ് ചെയ്ത വിത്തുകൾ 6 മണിക്കൂർ വെള്ളത്തിലിട്ട് തുണിയിലോ ചകിരിച്ചോറിലോ വച്ച് മുളവന്നശേഷം പാകുന്നു. നിലമൊരുക്കുംബോൾ തന്നെ ഒരു സെൻ്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം. രണ്ടടി അകലത്തിലായി ചാലുകൾ എടുത്ത് സെൻ്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നൽകാം. ഒരു സെൻ്റിലേക്ക് 30ഗ്രാം വിത്ത് മതി.

രണ്ട് ദിവസത്തിലൊരിക്കൽ നന നിർബന്ധം. രണ്ടാഴ്ച്ചയിലൊരിക്കൽ ഒരു കൈക്കുമ്പിൾ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടിൽ നിന്നും 20സെൻ്റീമീറ്റർ അകലത്തിലായി ചേർത്ത് മണ്ണുമായി ഇളക്കി ചേർക്കണം. മുട്ട അമിനോ ആസിഡ് 2 മില്ലി ഒരു വെള്ളത്തിൽ കലക്കി പത്ത് ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുന്നത് ഉത്തമം.
രാസവളം ചേർക്കുന്നെങ്കിൽ സെൻ്റിലേക്ക് അര കിലോഗ്രാം യൂറിയയും കാൽഗ്രാം വീതം രാജ്ഫോസും പൊട്ടാഷും കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റും 50ഗ്രാം ബോറാക്സും ചേർക്കാം. മുഴുവൻ രാജ്ഫോസും അടിവളമായി നൽകണം. മറ്റ് രാസവളങ്ങൾ പത്ത് ദിവസത്തിലൊരിക്കൽ എന്ന തോതിൽ 5 തവണകളായി ചേർത്തു കൊടുക്കാം.

കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാം

 വെണ്ടയിൽ പ്രധാനമായും വരുന്നത് പട്ടാളപ്പുഴു അഥവാ ഇല തീനിപ്പുഴുകളാണ്. കൂടാതെ തണ്ടുതുറപ്പൻ്റ ആക്രമണവും ഉണ്ടാവാറുണ്ട്. ഇത് വരാതിരിക്കാൻ വേപ്പെണ്ണ മിശ്രിതം ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വന്നു കഴിഞ്ഞാൽ വീര്യം കൂടിയ (GP പെസ്റ്റോ ഹിറ്റ് + GP നീം) ജൈവ കീടനാശിനി തന്നെ വേണ്ടി വരും. ഇതിൻ്റെ ആക്രമണം തടയാൻ കഴിഞ്ഞില്ലെങ്കിൽ 30% വരെ വിളവ് കുറയും.
ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് വെള്ളത്തിൽ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വൈറസുണ്ടാക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കാൻ രോഗം ബാധിച്ച ചെടികളിൽ നിന്നും ഉടൻ നീക്കം ചെയ്യണം.