നിരവധി ആരോഗ്യ ഗുണങ്ങൾ ഒന്നാണ് കറിവേപ്പില. അയൺ, കോപ്പർ, കാത്സ്യം, ഫോസ്ഫറസ്, ഫൈബർ, വിറ്റാമിനുകളായ കെ, ബി, സി, ഇവ അടങ്ങിയതാണ് കറിവേപ്പില.ദിവസവും രാവിലെ വെറും വയറ്റിൽ 5-6 കറിവേപ്പില ചവച്ചുകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷ്യൻമാർ പറയുന്നത്.
അത്തരത്തിൽ ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
- ആൻറി ഓക്സിഡൻറുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പിലകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലമുടിയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കറിവേപ്പില അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.രണ്ട്…
- ആൻറി ഓക്സിഡറുകൾ ധാരാളം അടങ്ങിയ കറിവേപ്പില രാവിലെ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
- വൈറ്റമിൻ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.
- വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ഗ്യാസ്, വയറു വീർത്തിരിക്കുക തുടങ്ങിയവ തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കും. മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനുമൊക്കെകറിവേപ്പില സഹായിക്കും
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ധാരാളം അടങ്ങിയിട്ടുള്ള ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.
- കറിവേപ്പില ശീലമാക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനായി ദിവസവും രാവിലെ 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും
അസിഡിറ്റിയെ തടയാനുമൊക്കെകറിവേപ്പില സഹായിക്കും