“കര്‍കിടക്കം ആരംഭിക്കാം ഉലുവ കഞ്ഞിയിലൂടെ”

117

വാതം, പിത്താശയ രോഗം,ഗർഭാശയ രോഗം എന്നിവയ്‌ക്ക് ആയുർവ്വേദം അനുശാസിക്കുന്ന ഉത്തമ ആഹാരമാണ് ഉലുവ കഞ്ഞി.രാവിലെയാണ് ഇത് കഴിക്കേണ്ടത്.

വേണ്ട സാധനങ്ങള്‍

പൊടി അരി / മട്ട അരി -കാൽക്കപ്പ്

ഉലുവ -ഒരു ടേബിള്‍ സ്പൂണ്‍

ജീരകം -ഒരു ടേബിൾ സ്പൂണ്‍

തേങ്ങ പാൽ- 1/2 കപ്പ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉലുവ നന്നായി കുതിർക്കുക.

അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിർത്തു വെച്ചതും,ജീരകവും,ഉപ്പും ചേർത്ത് വേവിക്കുക

വെന്തുകഴിഞ്ഞു തേങ്ങാപാലോ പശുവിൻപാലോ ചർത്ത് തിളപ്പിച്ച് വാങ്ങുക