മഴക്കാലത്ത് പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ സാധാരണമാണ്. വെള്ളവുമായി സമ്പർക്കം കൂടുന്നതാണ് ഇതിനുകാരണം. അതിനാൽ തന്നെ മഴക്കാലത്ത് പ്രത്യേക പാദസംരക്ഷണം ആവശ്യമാണ്കാലുകളില്‍ പല വഴികളാൽ ഈർപ്പം ബാധിച്ചതിനാൽ അണുബാധയുണ്ടായാൽ കാൽവിരലുകൾക്കിടയിൽ കുമിൾ രൂപപ്പെടുകയും അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നു. രോഗം ഒരുപാടുനാൾ നീണ്ടുനിന്നാൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം.
പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതു വഴി ഉണ്ടാകാറുള്ളത് വളരെ സാധാരണമായ ഒരു അസുഖമാണ്. വളങ്കടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ ഇത് ഉണ്ടാകാറുണ്ട്.
- വിരലുകളുടെ ഇടയിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങൾക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവ വായുസഞ്ചാരമില്ലാത്ത, മൂടി നിൽക്കുന്ന ഷൂസ് പോലെയുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിൽ വ്യാപകമായി കാണപ്പെടുന്നു.
ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
കാലുകളിൽ ഒരുപാട് സമയം ഈർപ്പം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
- പെട്ടെന്നുതന്നെ മാറ്റുക നനഞ്ഞ ചെരിപ്പുകൾ.
- തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുക.
- പുറത്തുപോയാൽ വീട്ടിലെത്തി കാലുകൾ കഴുകിയതിനുശേഷം തുണികൊണ്ട് ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽകം പൗഡർ ഇടുക.
- ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കണം.
- നഖങ്ങളുടെ വശങ്ങൾ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടി വൃത്തിയാക്കുക.
- ചെളിവെള്ളത്തിൽ ചവിട്ടുന്നത് ഒഴിവാക്കുക.
- കാലുകളിൽ മുറിവുണ്ടെങ്കിൽ അതുണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.