പനികൂര്‍ക്കയുടെ ഗുണങ്ങള്‍ അറിയാം

152

പനി, ചുമ, ശ്വാസകോശ രോഗങ്ങൾ അകറ്റാൻ ഉത്തമമാണ്. തലയ്ക്ക് തണുപ്പിക്കാൻ എള്ള്എണ്ണയിൽ അൽപം പഞ്ചസാരയും പനിക്കൂർക്കയിലയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ വെച്ച് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതിയാകും. ജലദോഷവും പനിയും മാറാൻ ഇത് കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ആരോഗ്യത്തിനും ഇത് നല്ലതാണ്.പനിയും ജലദോഷമുള്ളവർ ഇതിന്‍റെ ഇല ഇട്ട് ആവി പിടിക്കുന്നതും നല്ലതാണ്.പനിക്കൂർക്ക ഇല, ഇഞ്ചി, നാരങ്ങാനീർ, തേൻ, ഉപ്പ്, വെള്ളം ഇത്രയും ചേരുവകൾ മാത്രം മതി പനിക്കൂർക്ക ജ്യൂസ് ഉണ്ടാക്കാൻ. ചേരുവകൾ എല്ലാം ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത്‌ കുടിക്കാവുന്നതാണ്.

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീർ ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ആരോഗ്യവും ബലവും നൽകും. ചുമയ്ക്കും പനിയ്ക്കും ഇലനീരിൽ തേനോ കൽക്കണ്ടമോ ചേർത്ത് നൽകാം