കര്‍ക്കിടകത്തില്‍ പത്തിലകള്‍ കഴിക്കാം ആരോഗ്യം നിലനിര്‍ത്താം-ചേമ്പില

132

കർക്കടകത്തിലെ പത്തിലക്കറികളിൽ ഒരില ചേമ്പിലയാണ്. മഴക്കാലത്ത് തഴച്ചുവളരുന്ന ചേമ്പിന്‍റെ തളിരില പോഷകസമ്പുഷ്ടമാണ്.അതിലടങ്ങിയിരിക്കുന്ന അന്നജം ദഹനപ്രക്രിയ എളുപ്പമാക്കുന്നു. ചേമ്പില നാരുകളുടെ കലവറയാണ്. ബീറ്റാകരോട്ടിൻ, വൈറ്റമിൻ ഇ, കാൽസ്യം ഇവ ധാരാളമടങ്ങിയിട്ടുണ്ട്.കോരിച്ചൊരിയുന്ന മഴയുണ്ടാവാറുള്ള കർക്കടകത്തിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതു മൂലം പ്രതിരോധശേഷി കുറയും. ആയതിനാൽ ഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണമെന്ന് ആയുർവ്വേദം നിഷ്കർഷിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മരുന്നുകഞ്ഞിയും പത്തിലക്കറിയും
ചേമ്പിലയിൽ ജീവകം സി, ബി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയിൽ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവിലുള്ള കൊഴുപ്പും ഉണ്ട്.അർബുദം തടയാനും രോഗപ്രതിരോധശേഷി   ശക്തപ്പെടുത്താനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ സഹായകമാണ്. നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും. കൊളസ്ട്രോളും കുറയുന്നു.കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദവും ഇൻഫ്ലമേഷനും കുറയുന്നു. പൊട്ടാസ്യവും ആൻ്റി  ഇൻഫ്ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാലാണിത്. ബി ജീവകങ്ങൾ ധാരാളം അടങ്ങിയതിനാൽഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.
ചേമ്പിലയിൽ ജീവകം സി, ബി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയിൽ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവിലുള്ള കൊഴുപ്പും ഉണ്ട്.

ധാതുക്കൾ ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു നല്ലത്. കൂടാതെ ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യതയും കുറയുന്നു. ചേമ്പിലയിലെ ഭക്ഷ്യനാരുകൾ ശരീരത്തിലെ ഇൻസുലിന്‍റെയും ഗ്ലൂക്കോസിന്‍റെയും അളവിനെ നിയന്ത്രിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹ രോഗികൾക്ക് നല്ലത്.ജീവകം ധാരാളം ഉള്ളതിനാൽ ആരോഗ്യത്തിനു നല്ലത്. ചർമത്തിലെ ചുളിവുകൾ അകറ്റി തിളക്കമുള്ളതാക്കാൻ ചേമ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഹൃദയാരോഗ്യമേകുന്നു. ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു. ധമനികളിലെ സമ്മർദം അകറ്റുന്നു