അകാലനര വലിയൊരു പ്രശ്നമോ?

61

നരച്ച മുടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാരേലും കണ്ടുവരുന്നു. മെലാനിനാണ് മുടിക്ക് കറുത്ത നിറം. ശരീരത്തിലെ മെലാനിൻ്റെ ഉത്പാദനം കുറയുന്നത് കൊണ്ടാണ് മുടി നരക്കാൻ കാരണമാകുന്നത്.ഇതിനൊരു ശ്വാശ്വത പരിഹാരം ശരീരത്തിൽ മെലാനിൻ ഉൽപാദനം കൂട്ടുക എന്നതാണ്.

വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ അണ്ടിപ്പരിപ്പുകൾ പുളിയുള്ള പഴങ്ങൾ, ക്യാരറ്റ് മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് ശരീരത്തിൽ മെലാനിൻ ഉൽപാദനം വർദ്ധിപ്പിക്കും
ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ എന്ന ആൻ്റി ഓക്സിഡൻ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മെലാനിൻ ഉൽപാദനം കൂട്ടും.ക്യാരറ്റ്, ബദാം പരിപ്പുകൾ, നിലക്കടല, ബീഫ് ലിവർ, വെള്ള കൂൺ എന്നിവയിൽ കോപ്പർ ധാരാളമായി ഉണ്ട്. ഇവ കഴിച്ചാലും ഇതേ ഗുണം ശരീരത്തിന് ലഭിക്കും
ഡാർക്ക് ചോക്ലേറ്റിൽ ആൻ്റിഓക്‌സിഡറുകളും വൈറ്റമിൻ എ,ബി,സി,ഡി,ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ 12 സപ്ലിമെൻ്റുകൾ കഴിക്കുന്നതും ഇതേ വൈറ്റമിൻ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ ആഹാരത്തിൽ ഉൾക്കൊള്ളുന്നതും നരയെ പരിധിവരെ പിടിച്ചുനിർത്താൻ സഹായിക്കും.