പേരക്കക്കു ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ ഗുണങ്ങള്‍ പേരയിലയില്‍

42

ഒരിലയില്‍ എന്താണുള്ളത് എന്ന് ചോദിക്കുന്നവര്‍ ഒന്നറിയുക.കുരുവില്‍ വരെ ഗുണങ്ങള്‍ ഒളിപ്പിച്ച പേരക്ക മാത്രമല്ല അതിന്‍റെ ഇലയിലും ഗുണങ്ങള്‍ നിരവധി.

പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.പേരയില ഇട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു തല കഴുക്കുന്നതും,മസ്സാജ് ചെയ്യുന്നതും മുടി കൊഴിയുന്നത് തടയുന്നു.

പേരയില അരച്ച് തലയില്‍ പുരട്ടുന്നത് പേനും,താരനും ഇല്ലതാകും.
പേരയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പിട്ട് കാവില്‍ കൊണ്ടാല്‍ പല്ലുവേദനയും മോണപഴുപ്പും കുറയും.

ഇതിന്‍റെ തളിരില കഴിച്ചാല്‍ വായ്നാറ്റം മാറികിട്ടും.
മുഖക്കുരു മാറുന്നതിനും പേരയില അരച്ച് പുരട്ടുന്നത് നല്ലതാണ്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും,ചായയില്‍ പേരയില ഇട്ടു തിളപ്പിച്ച്‌ കുടിക്കുന്നത് നല്ലതാണ്.

ഒത്തിരി ഗുണങ്ങള്‍ പേരക്കയിലും,അതിന്‍റെ ഇലയിലും ഒളിഞ്ഞിരിക്കുന്നത് നാം അറിയാതെ പോകരുത്.