നാട്ടിന്‍ പുറങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് ചീര. പല വകഭേദങ്ങളുള്ള ഇവയില്‍ ഏറെ ഗുണകരമായ ഒന്നാണ് മൈസൂര്‍ ചീര.വേലി ചീര എന്നും ഇതിനെ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത് കറി വെയ്ക്കാനും തോരന്‍ വെയ്ക്കാനും നിരവധി പേര്‍ ഉപയോഗിക്കാറുണ്ട്. വിറ്റാമിന്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.പ്രമേഹം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ളപരിഹാരമാണ് മൈസൂര്‍ ചീര.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും , പലപ്പോഴും രോഗങ്ങളെ നമ്മളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്.ഇത് ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് നമുക്ക് ഇത്തരം പച്ചച്ചീരകള്‍ അല്ലെങ്കില്‍ ഇലക്കറികള്‍ എല്ലാം കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്ത് വളരെയധികം ഗുണകരമാകുന്നു.
സന്ധിവാതം പോലുള്ള അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട്തന്നെ ഇത് കഴിക്കുന്നത് ഇത്തരം രോഗങ്ങളുള്ളവർക്കും വളരെ നല്ലതാണ്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് സന്ധിവാതം. അതിന് പരിഹാരം കാണുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും സന്ധി വേദനയേയും പേശീവേദനയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
അനീമിയക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈസൂര്‍ ചീര. ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴുംമൈസൂര്‍ ചീര സഹായിക്കുന്നുണ്ട്.
വേലി ചീര പ്രധാനമായും തോരൻ ഉണ്ടാക്കാനായാണ് ഉപയോഗിക്കുന്നത്. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ പ്രതിവിധിയാണ്. നട്ടു വളർത്തിയാല്‍ അധികം പരിചരണമോ വളമോ ഇല്ലാതെ വളർന്നു പോകുന്ന ഒരു ചെടിയാണ് വേലി ചീര. അധികം വെയില്‍ കിട്ടാത്തിടത്തും തണലുള്ള സ്ഥലങ്ങളിലും ഇത് തഴച്ച് വളരും. ഇവയ്‌ക്ക് വലുതായി രോഗ കീടബാധകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല.