നാരങ്ങ ആരോഗ്യത്തിനും, ചർമ്മത്തിനും, തല മുടിക്കും നല്ലതാണ്. കലോറി കുറഞ്ഞ ഇതിൽ അടങ്ങിയിരിക്കുന്നത് സിട്രിക് ആസിഡാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ രോഗ പ്രതിരോധ ശക്തി കൂട്ടാനും, ഹൃദയത്തിന്‍റെ ആരോഗ്യത്തിനും, ശരീര ഭാരം കുറയ്ക്കാനും നാരങ്ങ നല്ലതാണ്. അതു പോലെ തന്നെ ഗുണമുള്ള ഒന്നാണ് നാരങ്ങ ഇലയും.
ഔഷധ ഗുണങ്ങൾ അടങ്ങിയ നാരക ഇല ചർമ്മത്തിനും നല്ലതാണ്.പലതരം പാചകങ്ങളിലും നാരങ്ങ ഇല ഉപയോഗിച്ചു വരുന്നു. നാരങ്ങ ഇലയിലെ സെഡേറ്റിവ് ഗുണങ്ങൾ ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ, നാഡീവ്യൂഹം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു.
ഇലകൾ ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കുന്നത് ശരീരത്തിലെ വിരകളെ നശിപ്പിക്കാനും. മൈഗ്രേൻ തലവേദനയ്ക്കും, ആസ്ത്മ അകറ്റാനും സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ നാരങ്ങ ഇലകൾക്കു കഴിവുള്ളത് കൊണ്ട് ചർമ്മ ലേപനങ്ങള്‍, ചർമ്മകാന്തി വര്‍ദ്ധിപ്പിക്കാനുള്ള പലതരം വസ്തുകളും നിർമ്മിക്കാൻ നാരക ഇല ഉപയോഗിക്കുന്നു.