
KSBC റിക്രൂട്ട്മെന്റ് 2021 – ജൂനിയർ അക്കൗണ്ടന്റ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി.
പോസ്റ്റ് :- ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II
കേരള ഗവണ്മെന്റ് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷകർക്ക് 2021 ഏപ്രിൽ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് അപേക്ഷയുടെ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
• സ്ഥാപനം: കേരള സ്റ്റേറ്റ് ബാംബൂ കോർപെറേഷൻ ലിമിറ്റഡ് (KSBC)
• ജോലി തരം : കേരള ഗവണ്മെന്റ് ജോലി
• വിജ്ഞാപന നമ്പർ : 13/2021
• ആകെ ഉള്ള ഒഴിവുകൾ : 03
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ വഴി
• ഔദ്യോഗിക വെബ്സൈറ്റ് : http://www.keralapsc.gov.in
• അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുന്ന തീയതി : 15/03/2021
• അവസാന തീയതി : 21/04/2021
KSBC റിക്രൂട്ട്മെന്റ് 2021 ഒഴിവ് വിവരങ്ങൾ
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II, 3 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
•പ്രായ പരിധി
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.
നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
•വിദ്യാഭ്യാസ യോഗ്യത
ബി.കോം അല്ലെങ്കിൽ തത്തുല്യം
50% മാർക്ക് നേടിയിരിക്കണം.
•ശമ്പള വിവരം
6680 – 10790/- രൂപ
•എങ്ങനെ അപേക്ഷിക്കാം
യോഗ്യത ഉള്ളവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാം .
PSC ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് ലോഗിൻ ചെയ്ത് കൊണ്ട് അപേക്ഷിക്കാവുന്നതാണ് അല്ലാത്തവർ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കുക.