സേവിങ്സ് അക്കൗണ്ടുകളും ഗുണങ്ങളും

1216


സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എഫ്ഡിയുടെ അത്ര ഉയര്‍ന്നതല്ലെങ്കിലും അവ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്.
എന്താണ് സേവിംഗ്സ് അക്കൗണ്ട്?
ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ഉള്ള പലിശ ലഭിക്കുന്ന നിക്ഷേപ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. ഈ അക്കൗണ്ടുകള്‍ സാധാരണ മിതമായ പലിശനിരക്ക് മാത്രമേ നല്‍കുന്നുള്ളൂവെങ്കിലും, സുരക്ഷ, വിശ്വാസ്യത എന്നിവ മികച്ചതാണ്.
സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്ബ് ഇത് അറിയണോ?
എത്ര തവണ ഫണ്ട് പിന്‍വലിക്കാം എന്നതിന് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ചില പരിമിതികളുണ്ട്. എന്നിരുന്നാലും, ഈ അക്കൗണ്ടുകള്‍ സാധാരണയായി അടിയന്തിര ഫണ്ട് സൂക്ഷിക്കുന്നതിനും കാര്‍ വാങ്ങുന്നതിനും അവധിക്കാലം ആഘോഷങ്ങള്‍ പോലുള്ള ഹ്രസ്വകാല സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
സേവിംഗ്സ് അക്കൗണ്ട് ഗുണം?
പേയ്‌മെന്റുകള്‍ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗ് വഴിയോ നിങ്ങളുടെ ഡെബിറ്റ്, എടിഎം കാര്‍ഡ് വഴിയോ ഇടപാടുകള്‍ നടത്താന്‍ കഴിയും.
എടി‌എം സേവനം ലഭ്യമാണോ?
അടിയന്തിരമായി പണം ആവശ്യമുണ്ടെങ്കില്‍, എടിഎം വഴി സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാം. നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് മാത്രമാണ് ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്. ഇതുവഴി നിങ്ങളുടെ പണം എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ എഫ്ഡി, ആര്‍‌ഡി മുതലായ കൂടുതല്‍ നിയന്ത്രിത സേവിംഗ്സ് നിക്ഷേപങ്ങളേക്കാളും ഇഎല്‍എസ്‌എസ്, മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മറ്റ് നിക്ഷേപങ്ങളേക്കാളും കുറഞ്ഞ നിരക്ക് മാത്രമേ ലഭിക്കൂ
നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗ് സൗകര്യമുണ്ടോ?
സേവിംഗ്സ് അക്കൌണ്ടിനൊപ്പം നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും നല്‍കുന്നു. ബാങ്കിന്റെ ആപ്ലിക്കേഷന്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച്‌ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും സാധിക്കും.