മെട്രിക് രേഖ ഇല്ലാത്തവര്‍ക്ക് റേഷന്‍ നല്കാന് അനുമതി നല്കുന്ന പ്രത്യേക സംവിധാനത്തിനാണ് പൊതുവിതരണ വകുപ്പ് ഒരുങ്ങുന്നത്. ഇ-പോസില്‍ ഇത്തരക്കാരുടെ രേഖ പരിശോധന ഒഴിവാക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര് ഒരുക്കും. ഇതിനായി പൊതുവിതരണ വകുപ്പ് അധികൃതര്‍ സര്‍ക്കാറിെന്റ അനുമതി തേടി.
കൈയിന് സ്വാധീനമില്ലാത്തവര്‍, കൈരേഖ ഇല്ലാത്തവര്‍, ഭിന്നശേഷിക്കാര്‍, വിവിധ േഗാത്രവര്ഗക്കാര് അടക്കം ആളുകള്‍ക്കാണ് ഇതിെന്റ ആനുകൂല്യം ലഭിക്കുക.
റേഷന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ നിലപാട് സംസ്ഥാനം സ്വീകരിക്കുന്നത്.
സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് താലൂക്ക്തലത്തില്‍ ഇത്തരക്കാരുടെ പട്ടിക തയാറാക്കും. തുടര്‍ന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ പുതിയ സോഫ്റ്റ്െവയറില് ഉള്‍പ്പെടുത്തും.
ഡിസംബര്‍ 31ന് ശേഷം ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍, ഇതുവരെ റേഷന്‍ വിഹിതം തടഞ്ഞിട്ടില്ല.
ഇതുവരെ 94.95 ശതമാനം പേരാണ് ആധാര്‍ ഇ-പോസുമായി ബന്ധിപ്പിച്ചത്. കേരളത്തില്‍ 89,14,914 കാര്‍ഡുകളാണുള്ളത്. 3,56,16,919 പേരാണ് കാര്‍ഡ് അംഗങ്ങളായുള്ളത്. 3,38,19,419 പേരുടെ ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു.
ബാക്കി 17,97,500 പേരുടെ ആധാറാണ് ബന്ധിപ്പിക്കാനുള്ളത്. റേഷന്‍ കാര്‍ഡ് ലഭിച്ചതിന് ശേഷം ഉപയോഗിക്കാത്തവരും സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുമാണ് ആധാര്‍ ബന്ധിക്കുന്നതിന് വിമുഖത കാണിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഒപ്പം രണ്ടു കാര്‍ഡുകളില്‍ ഉള്െപ്പട്ടവര് പിടിക്കപ്പെടാതിരിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കാെത മാറിനില്‍ക്കുന്നുണ്ട്.
ഹരിയാന, ആന്ധ്രപ്രദേശ് അടക്കം ചില സംസ്ഥാനങ്ങളില്‍ ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് റേഷന്‍ നല്‍കുന്നത്.