
കേരള വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022: ഏറ്റവും പുതിയ കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in/-ൽ കേരള വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022- ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി . ഈ ഏറ്റവും പുതിയ കേരള പോലീസ് റിക്രൂട്ട്‌മെന്റിലൂടെ 5 ഒഴിവുകൾ നികത്തുന്നതിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 19 വരെയാണ്. ഒഴിവുകളുടെ വിശദാംശങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ടവിധം എന്നിവ ചുവടെ ചേർക്കുന്നു.
സംഘടനയുടെ പേര്: കേരള പോലീസ്
ജോലിയുടെ രീതി: കേരള ഗവ
കാറ്റഗറി നമ്പർ: 623/2021 – 624/2021
പോസ്റ്റിന്റെ പേര്: വനിതാ പോലീസ് കോൺസ്റ്റബിൾ
ആകെ ഒഴിവ്: 5
ജോലി സ്ഥലം: കേരളം മുഴുവൻ
നിയമന രീതി: നേരിട്ടുള്ള നിയമനം
ശമ്പളം: രൂപ. 22,200-48,000/-
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2022 ജനുവരി 19
ഔദ്യോഗിക വെബ്സൈറ്റ്: https://www.keralapsc.gov.in/
ഒഴിവുകളുടെ വിശദാംശങ്ങൾ:
വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ) ക്രിസ്ത്യാനിറ്റിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട പട്ടികജാതി – 01 (ഒന്ന്)
മുസ്ലീം – 04 (നാല്)
പ്രായപരിധി:
18 വയസ്സ് മുതൽ 29 വയസ്സ് മുതൽ വരെയാണ് പ്രായപരിധി. 02.01.1992 നും 01.01.2003 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത:
എച്ച്എസ്ഇ പരീക്ഷയിൽ (പ്ലസ് ടു) അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
ഫിസിക്കൽ
- ഉയരം കുറഞ്ഞത് 157 സെൻറീമീറ്റർ ഉണ്ടായിരിക്കണം.
- എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 150 സെന്റീ മീറ്റർ മതിയാകും.
- മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. താഴെ നൽകിയിട്ടുള്ള 8 സ്പോർട്സ് ഇനത്തിൽ അഞ്ചെണ്ണം എങ്കിലും പാസ്സാകണം. 1. 100 മീറ്റർ ഓട്ടം – 17 സെക്കൻഡ് 2 . ഹൈ ജമ്പ് – 1.06 മീറ്റർ 3. ലോങ് ജമ്പ് – 3.05 മീറ്റർ 4 . ഷോട്ട് ഇടുന്നു – (4 കി.ഗ്രാം) 4.88 മീറ്റർ 5. ത്രോ ബോൾ എറിയുന്നു – 14 മീറ്റർ 6. 200 മീറ്റർ ഓട്ടം – 36 സെക്കൻഡ് 7. ഷട്ടിൽ റേസ് (25×4 മീറ്റർ) – 26 സെക്കൻഡ് 8. സ്കിപ്പിംഗ് (ഒരു മിനിറ്റ്) – 80 തവണ അപേക്ഷിക്കേണ്ട വിധം:
യോഗ്യരും തൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 19 വരെയാണ്.