കരൾ രോഗങ്ങളെ അകറ്റി നിർത്തി കരളിന്റെ ആരോഗ്യം സംരക്ഷിക്കാം.

115

ദിവസംതോറും കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. വാർത്തകളിലും സോഷ്യൽ മീഡിയകളിലും കരൾമാറ്റ ശാസ്ത്രകിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായം ചോദിച്ചുള്ള കുറിപ്പുകൾ കാണാൻ സാധിക്കും.
കരൾരോഗങ്ങളിൽ പെട്ട് ഇപ്പോഴും ദുരിതം അനുഭവിക്കുന്നവർ ഏറെ ആണ്. മരണ നിരക്ക് ശരാശരിയേക്കാൾ കൂടുതലായി വരുകയാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ആണ് കരൾ. ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുഭാഗത്ത് മുകളിൽ ആണ് കരളിന്റെ സ്ഥാനം. കരൾ ഒരു വ്യവസായ ശാല പോലെ ആണ് പ്രവർത്തിക്കുന്നത്. രാസവസ്തുക്കൾ കൈകാര്യം ചെയുന്നത് ആണ് കരൾന്റെ പ്രവർത്തനം.

പല വിധതിത്തിലുള്ള ദഹനരസങ്ങൾ, മാംസ്യം, രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നതാണ് കരളിന്റെ പ്രവർത്തനം.
കൂടുതൽ പോഷകാംശങ്ങളും ആഗീരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. കരളിന് ചില ധാതുക്കൾ ശേഖരിച്ചു വെക്കുവാൻ കഴിവുണ്ട് ഗ്ലൈക്കോജൻ ജീവകം എ, ജീവകം ഡി, ഇരുമ്പ് എന്നിവയാണവ. കരളിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം ആരോഗ്യത്തിന് നല്ലതല്ലാത്ത പദാർഥങ്ങളെ നിർവീര്യമാക്കാനുള്ള പ്രവർത്തനമാണ്.
അനേകം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കരളിൻ സ്വന്തമായുള്ള കഴിവുണ്ട്. കരളാണ് നമ്മൾ കഴിക്കുന്ന മരുന്നുകളെ ഫലപ്രദമാക്കാൻ സഹായിക്കുന്ന പ്രധാന ഗ്രന്ഥി. കരളിന് അതിന്റെ 80% വരെ പ്രവർത്തനം ഇല്ലാതായാൽ പോലും അത് പുനർനിർമ്മാണം നടത്തുന്നതിനും വീണ്ടും പ്രവർത്തനക്ഷമം ആക്കുന്നതിനും കൂടി കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ആരോഗ്യം നല്ല രീതിയിൽ സൂക്ഷിക്കണമെങ്കിൽ കരളിന്റെ ആരോഗ്യം സംരക്ഷിക്കണം. കരളിന് പ്രതികൂലസാഹചര്യങ്ങളെ ഫലപ്രദമായി സംരക്ഷിക്കാനുള്ള കഴിവുണ്ടെങ്കിലും ചില രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. മഞ്ഞപ്പിത്തമാണ് കൂടുതൽ പേരിലും കാണപ്പെടുന്ന രോഗം. അണുബാധകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.
ഇതിനു കാരണമാകുന്നത് ഹെപ്പറ്റെറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകലാണ് സാദാരണയായ് കൂടുതൽ പേരിലും മഞ്ഞപിത്തത്തിനു കാരണമാകുന്നത്. ഹെപ്പറ്റെറ്റിസ് എ, ഇ വൈറസുകൾ ശുദ്ധമില്ലാത്ത ആഹാരപദാർത്ഥങ്ങൾ പാനീയങ്ങൾ, പാൽ, വെള്ളം, എന്നിവയിലൂടെ ആണ് പകരുന്നത്. ഈ വൈറസുകളിലൂടെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഏതാനും ആഴ്ചകൾ നീണ്ടു നിൽക്കുന്നതാണ് ഇത് ചികിത്സിച്ചില്ലെങ്കിൽ മാറുന്നതാണ്. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരാതിരിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ടത് ശുചിത്വം, വിശ്രമം എന്നിവയാണ്.