
അസം റൈഫിൾസ് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് സ്ത്രീ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും ഒന്നും ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നു. ഏറ്റവും പുതിയ 104 ഒഴിവുകൾ നികത്തുന്നതിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 30 വരെയാണ്.
സംഘടനയുടെ പേര്: അസം റൈഫിൾസ്
ജോലിയുടെ രീതി: കേന്ദ്ര ഗവ
റിക്രൂട്ട്മെന്റ് തരം: സ്പോർട്സ് ക്വാട്ട
പോസ്റ്റിന്റെ പേര്: റൈഫിൾമാൻ / റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി)
ആകെ ഒഴിവ്: 104
ജോലി സ്ഥലം: ഇന്ത്യ മുഴുവൻ
ശമ്പളം: 19,900 -63,200 രൂപ
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2022 ഏപ്രിൽ 30
ഔദ്യോഗിക വെബ്സൈറ്റ്: http://www.assamrifles.gov.in/
ഒഴിവുകളുടെ വിശദാംശങ്ങൾ:
റൈഫിൾമാൻ / റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) 104
പ്രായപരിധി
റൈഫിൾമാൻ / റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) Gen & OBC ഉദ്യോഗാർത്ഥികൾക്ക്:
2022 ഓഗസ്റ്റ് 01-ന് 18-28 വയസ്സ്.
[ഉദ്യോഗാർത്ഥികൾ 01 ഓഗസ്റ്റ് 1994-ന് മുമ്പും 01 ഓഗസ്റ്റ് 2004-ന് ശേഷവും ജനിച്ചവരാകരുത്.]
SC & ST വിഭാഗക്കാർക്ക്: 01 ഓഗസ്റ്റ് 2022-ന് 18-33 വയസ്സ്.
[ഉദ്യോഗാർത്ഥികൾ 01 ഓഗസ്റ്റ് 1989 ന് മുമ്പും 01 ഓഗസ്റ്റ് 2004 ന് ശേഷവും ജനിച്ചവരാകരുത്.]
വിദ്യാഭ്യാസ യോഗ്യത:
- അംഗീകൃത ബോർഡിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായിരിക്കണം.
- താഴെ നൽകിയിരിക്കുന്ന കായിക ഇനങ്ങളിൽ അന്താരാഷ്ട്ര/ ദേശീയ/ അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തവരായിരിക്കണം.
ഫുട്ബോൾ
ബോക്സിങ്ങ്
റോവിംഗ്
ആർച്ചറി
ക്രോസ് കൺട്രി
അത്‌ലറ്റിക്സ്
പോളോ
അപേക്ഷ ഫീസ്:
- 100 രൂപയാണ് അപേക്ഷ ഫീസ്.
- എസ്ടി, എസ്.സി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഫിസിക്കൽ എഫിഷൻസി ടെസ്റ്റ്
എഴുത്ത് പരീക്ഷ
ഡോക്യുമെന്റ് വേരിഫിക്കേഷൻ
മെഡിക്കൽ പരീക്ഷ
അപേക്ഷിക്കാൻ:
അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിശദ വിവരങ്ങൾക്കുമായി അസം റൈഫിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.assamrifles.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.