എന്താണ് കടൽ വെളളരി

1299

കടൽ വെള്ളരി എന്നാണ് പേരെങ്കിലും കടൽ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വർഗങ്ങളിൽ ഒന്നാണ് കടൽ വെള്ളരികൾ. മറ്റൊരു കടൽ ജീവികൾക്കും വസിക്കാനാവാത്ത അഗാധ സമുദ്ര ഗർത്തങ്ങളിൽപോലും കടൽ വെളളരികൾ അനായാസം വസിക്കുന്നു ആകൃതിയിൽ വെള്ളരിയോട് സാമ്യമുള്ളതിനാൽ മാത്രമാണ് ഇവക്ക് കടൽ വെള്ളരികൾ എന്ന് പേരുളളത് .

അതി വിചിത്രമായ ഒരു ജീവിയാണ് കടൽ വെള്ളരി സിലിണ്ടർ പോലുള്ള ശരീരം .അര ലിറ്ററിനടുത്ത ശരീര വ്യാപ്തം ,മുപ്പത് സെന്റീമീറ്റർ ശരാശരി നീളം , അഞ്ചു നിരയിൽ ചെറിയ കാലുകൾ ,വളരെ വിചിത്രമായ ശ്വസന രീതി ,ഇതൊക്കെയാണ് കടൽ വെള്ളരിയുടെ ഏകദേശ രൂപം .

ഇവയുടെ മറ്റൊരു സവിശേഷത

ഇവക്ക് വ്യക്തമായ ഒരു തലച്ചോർ ഇല്ലെന്നുള്ളതാണ് .വായ്ക്ക് ചുറ്റുമുള്ള നാഡീവ്യൂഹങ്ങൾക്കു സമാനമായ സംവിധാനങ്ങൾ ഇവയുടെ തലച്ചോറായി പ്രവർത്തിക്കുന്നു എന്നാണ് അനുമാനം .ആയിരത്തിലധികം കടൽ വെള്ളരി വിഭാഗങ്ങൾ സമുദ്രാന്തർ ഭാഗത്തു വസിക്കുന്നുണ്ട് . അവയിൽ പലതിനും വ്യത്യസ്തമായ രൂപവും ഭാവവും ഉണ്ട് . മൂന്ന് മില്ലിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള കടൽ വെള്ളരികൾ ഉണ്ട് . കടൽ വെള്ളരിയുടെ ഏറ്റവും വികസിതമായ ശരീര വ്യവസ്ഥ അവയുടെ ദഹന വ്യവസ്ഥയാണ് .കടലിൽ ജീവിച്ചു ജീവിതചക്രം പൂർത്തിയാക്കി കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്ന സസ്യ ,ജന്തുവർഗങ്ങൾ എല്ലാം തന്നെ അവസാനം കടൽ വെളളരികളുടെ ഭക്ഷണമായിത്തീരുകയാണ് ചെയുന്നത് .അതിനാൽ തന്നെ സമുദ്രത്തിലെ ആവാസ വ്യവസ്ഥയിൽ കടൽ വെള്ളരിയുടെ സ്ഥാനം പ്രാധാന്യമേറിയതാണ് . . പ്രാകൃത്യമായ ജീവികളാണെങ്കിലും കടൽ വെള്ളരികൾ വലിയ കോളനികളിലാണ് വസിക്കുന്നത് .ദശ ലക്ഷകകണക്കിനു കടൽ വെള്ളരികൾ അടങ്ങുന്ന കോളനികൾ കണ്ടെത്തിയിട്ടുണ്ട് .പസഫിക് സമുദ്രത്തിൽ ചതുരശ്രമീറ്റർ കടൽ തട്ടിൽ മുപ്പതിലേറെ കടൽ വെള്ളരികൾ ഉണ്ടെന്നാണ് അനുമാനം .അതിൽനിന്നു തന്നെ ഭൂമിയിലെ ഇവയുടെ എണ്ണം ഊഹിക്കാം .ആയിരക്കണക്കിന് കോടി കടൽ വെള്ളരികളാണ് ഭൂമിയിൽ ഉളളത് .ജലത്തിലൂടെ രാസവസ്തുക്കൾ പ്രസരിപ്പിച് ഇവ വാർത്താവിനിമയം നടത്തുനന്നതായി കണ്ടെത്തിയിട്ടുണ്ട് .മിക്ക കടൽ വെള്ളരി വിഭാഗങ്ങൾക്കും ശക്തമായ ടോക്സിനുകളിലൂടെയുള്ള സ്വയം പ്രതിരോധ സംവിധാനമുണ്ട് .

പോഷകാഹാരത്തിന്റെ തരം അനുസരിച്ച്, ട്രെപാംഗുകളെ ഡിട്രിറ്റോഫേജുകൾ ശേഖരിക്കുന്നതിനെ പരാമർശിക്കുന്നു (നിലത്ത് സ്ഥിരതാമസമാക്കുന്ന ജീർണിച്ച ജൈവവസ്തുക്കൾ കഴിക്കുന്ന മൃഗങ്ങൾ). ഫൈറ്റോപ്ലാങ്ക്ടണിനൊപ്പം, ഹോളോത്തൂറിയൻ വലിയ അളവിൽ കടൽ മണൽ ഉപയോഗിക്കുന്നു (അതുകൊണ്ടാണ് അവരുടെ വയറ്റിൽ 70% ഭൂമിയിൽ നിറഞ്ഞിരിക്കുന്നത്). “ഫീഡ്” ദഹിപ്പിച്ച ശേഷം, മണ്ണ് സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു. മണൽ പോഷകങ്ങളിൽ കുറവാണെന്നത് കണക്കിലെടുക്കുമ്പോൾ, അതിന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്, മോളസ്ക് വലിയ അളവിലുള്ള ചെളിയിലൂടെ കടന്നുപോകണം. ജീവിത വർഷത്തിൽ, ട്രെപാങ് 30-35 കിലോ കടൽ മണ്ണ് ഉപയോഗിക്കുന്നു. അതേ സമയം, വർഷത്തിലെ വസന്തകാലത്ത് അതിന്റെ ദഹന പ്രവർത്തനം വേനൽക്കാലത്തും ശരത്കാലത്തും ഉള്ളതിനേക്കാൾ ഇരട്ടിയാണ്.

കൂടാതെ, ശാന്തമായ കാലാവസ്ഥയിൽ, അവർ മണൽ നിറഞ്ഞ പ്രദേശങ്ങളിലേക്ക് (കല്ല് പാറകളോട് ചേർന്ന്) വൻതോതിൽ ഇഴയുന്നു, കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ പാറകളുടെ വിള്ളലുകളിലും ആൽഗകളുടെ വേരുപടലങ്ങളിലും ഉറച്ച നിലത്ത് ഒളിക്കുന്നു.

ജലസംഭരണികളിലെ താപനിലയിലെ ഏറ്റക്കുറച്ചിലുകളെ ട്രെപാംഗുകൾ പ്രതിരോധിക്കും. പൂജ്യത്തേക്കാൾ മൈനസ് 5 ഡിഗ്രി മുതൽ 28 ഡിഗ്രി വരെയാണ് ഇവ നിൽക്കുന്നത്. അത് ഐസിൽ തണുത്തുറഞ്ഞാൽ, ക്രമേണ ഉരുകിയാൽ അത് നിലനിൽക്കും.

ഒരു കടൽ വെള്ളരിയുടെ ശരാശരി ആയുസ്സ് 10 വർഷമാണ്.

 

കടൽ വെള്ളരിയുടെ വാണിജ്യ ഉപയോഗം

 

സമുദ്ര ആവാസ വ്യവസ്ഥയിൽ പകരം വാക്ൿനാവാത്ത ദൗത്യം നിറവേറ്റുനാണ് കടൽ വെളളരികൾ ഇപ്പോൾ വാണിജ്യപരമായും ഉപയോഗത്തിലെത്തിക്കൊണ്ടിരിക്കുകയാണ് . ഭക്ഷ്യ യോഗ്യമായ അനേകം കടൽ വെള്ളരി ഇനങ്ങളുണ്ട് .പുരാതന കാലം മുതൽ തന്നെ പസഫിക് തീരത്തിൽ കടൽ വെളളരിയെ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിച്ച് തുടങ്ങിയിരുന്നു .

ചൈനീസ് വൈദ്യത്തിൽ കടൽ വെള്ളരികൾ അതിശക്തമായ ഔഷധങ്ങളാണ് ഉപയോഗിക്കുന്നുണ്ട് .ക്യാന്സറിന്റെ ഔഷധമായാണ് കടൽ വെളളരിയെ ചൈനീസ് ജാപ്പനീസ് പാരമ്പര്യ വൈദ്യം കാണുന്നത് . ഈ അവകാശവാദം ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ,കടൽ വെള്ളരി ഉൽപ്പാദിപ്പിക്കുന്ന രാസ വസ്തുക്കൾ കാന്സറിനെ പ്രതിരോധിക്കുമോ എന്ന വിഷയത്തിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് . കടൽ വെള്ളരിയിൽ നിന്നും വേദനാസംഹാരികൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട് . കടൽ വെള്ളരികളിലെ ഒരു വിഭാഗമായ Cucumaria echinata യില്നിന്നും ഉൽപ്പാദിപ്പിക്കുന്ന രാസവസ്തുക്കൾ മലേറിയക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്