
നമ്മളെല്ലാവരും വീട്ടിൽ കുക്കർ ഉപയോഗിക്കുന്ന ആളുകളാണ്.
പ്രഷർകുക്കറുകൾ വിവിധതരത്തിൽ വരുന്നുണ്ട്. നോൺസ്റ്റിക് പ്രഷർകുക്കർ, അലുമിനിയം പ്രഷർ കുക്കർ, സ്റ്റീൽ പ്രഷർ കുക്കർ അങ്ങനെ വിവിധ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഉള്ള കുക്കറുകൾ ലഭ്യമാണ്.
പ്രധാനമായും ഇന്ത്യയിൽ പ്രെസ്റ്റേജ്, പിജിയോൺ, ഹോക്കിൻസ്, ബട്ടർഫ്ലൈ എന്നിവയാണ് കുക്കറുകൾ
മുൻനിരയിലുള്ളത്.മിക്കവാറും എല്ലാ കമ്പനികളും തന്നെ അഞ്ചു വർഷം മുതൽ 10 വർഷം വരെ വാറണ്ടി നൽകുന്നുണ്ട്. വെയ്റ്റ്, ഗ്യാസ്കെറ്റ്, സെഫ്റ്റിവാൾവ് എന്നിവയുടെ കേട് പാടുകൾക്ക് കമ്പനി വാരണ്ടി കൊടുക്കില്ല.
പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ നീരാവി അകത്തുതന്നെ നിറയുന്നതിനാൽ അതിനുള്ളിലെ മർദ്ദം കൂടുന്നു അതിൻറെ ഫലമായി ബോയ് ലിൻ പോയിൻറ് കൂടുകയും ചെയ്യുന്നു അതിനാൽ വേഗത്തിൽ പാകം ചെയ്യാൻ സാധിക്കുന്നു.
പ്രഷർകുക്കറിനകത്തെ മർദ്ദം ക്രമാതീതമായി കൂടുന്നത് തടയാൻ ആണ് വെയിറ്റ് വാൾവ് വെച്ചിരിക്കുന്നത്. പ്രഷർ കുക്കറിന്റെ ഉള്ളിലെ മർദ്ദം അമിതമായി കൂടുമ്പോൾ വെയിറ്റ് പൊങ്ങുകയും നീരാവി പുറത്തേക്കു പോകുകയും ചെയ്യുന്നു.
പ്രവർത്തനം
ജലത്തിന്റെ താപനില കൂടിയാല്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജവും കൂടും. അവ കൂടുതല്‍ ശക്തമായി വേവിക്കാനിട്ടിരിക്കുന്ന പദാര്‍ത്ഥങ്ങളെ ഇടിക്കുകയും വേവുക എന്ന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
122 0C ല്‍ ആണ് മിക്ക പ്രഷര്‍കുക്കറുകളും പ്രവര്‍ത്തിക്കുന്നത്.
അലൂമിനിയമോ സ്റ്റീലോ ആണ് സാധാരണയായി കുക്കറുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്
നീരാവി പുറത്തേക്കുപോകുന്നതിന് റെഗുലേറ്റര്‍ എന്ന സംവിധാനമാണ് സഹായിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച നിശ്ചിത ഭാരം ഉള്ള ഒന്നാണിത്. മിക്കവാറും പ്രഷര്‍കുക്കറുകളിലും അടപ്പിന്റെ കേന്ദ്രത്തിലായിട്ടാണ് ഇത് കാണുന്നത്ഭാരത്തേക്കാള്‍ കൂടുതല്‍ ബലം നീരാവിമര്‍ദ്ദത്തിന് നല്‍കാന്‍ കഴിയുമ്പോള്‍ ഈ ഭാരക്കട്ട ഉയരുകയും അതിന്റെ വിടവുകളില്‍ക്കൂടി അധികമുള്ള നീരാവി പുറത്തേക്ക് പോവുകയും ചെയ്യും. മിക്കവാറും ഒരു ചൂളം വിളിയോടു കൂടിയാണ് അധികമുള്ള നീരാവി പുറത്തേക്ക് പോകുന്നത്. ഈ സംവിധാനത്തിന് എന്തെങ്കിലും തകരാറ് സംഭവിക്കുകയാണെങ്കില്‍ അധികമുള്ള മര്‍ദ്ദം പുറത്തുപോകാന്‍ ഗാസ്ക്കറ്റ് വാല്‍വ് എന്നൊരു സംവിധാനം ഉണ്ട്.അടപ്പിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റബര്‍ വളയം തന്നെയാണ് മിക്കവാറും ഗാസ്ക്കറ്റ് വാല്‍വ് ആയി പ്രവര്‍ത്തിക്കുക. അധിക മര്‍ദ്ദം ഉണ്ടായാല്‍ വളയത്തിന്റെ ഒരു ഭാഗം ഉയര്‍ന്ന് പുറത്തേക്ക് വരികയും അധികമര്‍ദ്ദം പുറത്തേക്ക് പോവുകയും ചെയ്യുന്നു. ഇതു കൂടാതെ സേഫ്റ്റിവാല്‍വ് എന്ന മറ്റൊരു സുരക്ഷാസംവിധാനം കൂടി പ്രഷര്‍കുക്കറുകളില്‍ ഉണ്ടാകാറുണ്ട്. നിശ്ചിതതാപനിലയില്‍ ഉരുകുന്ന ഒരു ലോഹഗോളമാണ് ഇതിന്റെ പ്രധാനഭാഗം. ഇതും മിക്കവാറും അടപ്പില്‍ തന്നെയാണ് ഉറപ്പിക്കാറ്.താപവും മര്‍ദ്ദവും അധികമാകുമ്പോള്‍ ഈ ഗോളം ഉരുകുകയും ഉള്ളിലെ മര്‍ദ്ദം മൂലം പുറത്തേക്ക് തെറിച്ച് പോവുകയും ചെയ്യുന്നു. ഈ വിടവിലൂടെ അധികമര്‍ദ്ദം പുറത്ത് പോവുകയും ചെയ്യുന്നു. സമയലാഭത്തിലൂടെ പാചകം എളുപ്പമാക്കുക മാത്രമല്ല പ്രഷര്‍കുക്കര്‍ ചെയ്യുന്നത്. പോഷകാംശങ്ങള്‍ വളരെയധികം നശിച്ചുപോകാതെ സംരക്ഷിക്കുക, വളരെയധികം ഇന്ധനം ലാഭിക്കുക തുടങ്ങിയ ഗുണങ്ങളും പ്രഷര്‍കുക്കര്‍ നല്‍കുന്നു.
വിലക്കുറവില്‍ കിട്ടുന്നതും പ്രമുഖമായ കമ്പനികളുടേതല്ലാത്തതുമായ പ്രഷര്‍ കുക്കറുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരം പ്രഷര്‍ കുക്കറുകളില്‍ ഉണ്ടാകുന്ന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിശ്വസിക്കാനാവില്ല. കൃത്യമായ അളവിലും രീതിയിലുമല്ല സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണമെങ്കില്‍ അത് അപകടമാണ്.
പ്രഷര്‍ കുക്കറിനകത്തെ റബ്ബര്‍ വളയം വൃത്തിയായും കൃത്യമായ ആകൃതിയിലും സൂക്ഷിക്കുക. ഇവയില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തേയ്മാനങ്ങളോ പൊട്ടലോ ഉള്ളവയാണെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റേണ്ടതാണ്. പ്രഷര്‍ കുക്കറിനകത്തെ ശക്തമായ വായുമര്‍ദ്ദത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഈ റബ്ബര്‍ വളയത്തിനുണ്ട്.
കുക്കര്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് കമ്പനി നിര്‍ദ്ദേശങ്ങള്‍ വായിക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.
പ്രഷര്‍ കുക്കറിനകത്ത് ഒഴിക്കേണ്ട വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്. ഒരോ അളവില്‍പെട്ട കുക്കറിലും വെള്ളം ഉപയോഗിക്കുന്നതിന് പ്രത്യേക അളവുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. അതനുസരിച്ച് ആഹാരത്തിന്റെ അളവും തീരുമാനിക്കണം.
കുക്കറില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. ചില ആഹാര പാദാര്‍ത്ഥങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതായത് കടല,പയര്‍ എന്നിവയെ പോലെ പാകം ചെയ്യുമ്പോള്‍ വികസിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍.
നുരഞ്ഞുപൊങ്ങുന്ന ആഹാരങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാതിരിക്കുക. അത് ചിലപ്പോള്‍ പ്രഷര്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ ആഹാരങ്ങള്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കിയേക്കും. ഇത് അപകടമാണ്. പാസ്ത, ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാരങ്ങള്‍ ഇത്തരത്തിലുള്ള ആഹാരങ്ങളില്‍ ചിലതാണ്. ഇത്തരം ആഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ പാകം ചെയ്യുക.
സുരക്ഷിതമായി വേണം പ്രഷര്‍ കുക്കറിലെ മര്‍ദ്ദം കുറയ്ക്കാന്‍. തീയില്‍ നിന്നും എടുത്താണ് സാധാരണയായി നമ്മള്‍ പ്രഷര്‍ കുക്കറിലെ മര്‍ദം കുറയ്ക്കാറുള്ളത്. അമിതമായി പ്രഷര്‍ ഉള്ളപ്പോള്‍ സ്റ്റീം വാല്‍വിന് മുകളിലെ അടപ്പ് ഊരിയെടുക്കാന്‍ ശ്രമിക്കരുത്. തണുത്ത വെള്ളം പ്രഷര്‍ കുക്കറിന് മുകളില്‍ ഒഴിക്കുകയാണ് മറ്റൊരു വഴി. അടുക്കളയിലെ പൈപ്പ് തുറന്ന് അതിന് ചുവട്ടില്‍ അല്‍പ്പനേരം കുക്കര്‍ വെച്ചാല്‍ മതി. ഒരോ പ്രഷര്‍ കുക്കറും ഓരോ രീതിയിലാണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ കുക്കറിനൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് പഠിക്കേണ്ടതാണ്.
1. പാചക ശേഷം കുക്കർ തണുക്കാൻ അനുവദിക്കുക ശേഷം വെയിറ്റ് ഊരി മാറ്റിയ ശേഷം മാത്രം മൂടി ഊരുക
2. അതിനു ശേഷം കഴുകി ഗ്യാസ് കെറ്റ് മാറ്റി വയ്ക്കുക
1. കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുറെയേറെ സമയമെടുക്കുന്നു.
കുക്കറിന്റെ ഗ്യാസ് കെറ്റ് കംപ്ലൈൻറ് ആവാനാണ് സാധ്യത. പാകം ചെയ്യുമ്പോൾ സൈഡിലൂടെ നീരാവി പുറത്തേക്ക് പോകുന്നുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ ഗ്യാസ് കെറ്റ് മാറ്റുക.
സൈഡിലൂടെ നീരാവി പുറത്തേക്ക് പോകുന്നില്ല എന്നാണെങ്കിൽ സേഫ്റ്റിവാൾവുള്ള ഭാഗം ശ്രദ്ധിക്കുക അതിലൂടെ നീരാവി പുറത്തു
പോകുന്നുണ്ടോ എന്ന് നോക്കുക
വെയിറ്റ് വാൾവ് പരിശോധിക്കുക
അതിലൂടെയും നീരാവി പുറത്ത്
പോകാൻ സാധ്യതയുണ്ട് ചെക്ക് ചെയ്യുക
2. സേഫ്റ്റി വാൽവ് ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിക്കുന്നു
വെയിറ്റ് ഊരിമാറ്റി വെന്റ് ട്യൂബ് ചെക്ക് ചെയ്യുക. ചിലപ്പോൾ അതിൽ അഴുക്ക് കൂടുങ്ങി ബ്ലോക്ക് ആയി കാണും അതാണ് സേഫ്റ്റി വാൽവ് പൊട്ടി നീരാവി പുറത്തേക്ക് പോകാൻ കാരണം.
3. കുക്കറിന്റെ ഹാൻഡിൽ പൊട്ടി പോയിരിക്കുന്നു
ഹാൻഡിൽ ഉറപ്പിച്ചിരിക്കുന്ന സ്കൂ ഊരി മറ്റൊരു ഹാൻഡിൽ ഫിറ്റ് ചെയ്യുക അല്ലെങ്കിൽ ഓതറൈസ്ഡ് സർവീസ് സെൻററിൽ കൊണ്ടുപോവുക.
കുക്കർ ടിപ്സുകൾ
ഒരുപാട് ദിവസങ്ങൾ കുക്കർ ഉപയോഗിച്ച് കഴിഞ്ഞാൽ കുക്കറിൽ കറകൾ പിടിക്കാറുണ്ട്. പ്രത്യേകിച്ച് കുക്കറിൽ കേക്ക് ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും കറ ഉണ്ടായിരിക്കും.
ഈയൊരു കറ വൃത്തിയാക്കി എടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് ബേക്കിങ് സോഡ ചേർത്ത് കൊടുക്കുക. ഇതിനു ശേഷം അതിലേക്ക് കുറച്ച് വിനാഗിരിയും ഡിഷ് വാഷും ഒഴിച്ച് കൊടുത്തതിനു ശേഷം ഈയൊരു പേസ്റ്റ് ക്ലീനിങ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഈയൊരു പേസ്റ്റ് കുക്കറിന്റെ എല്ലാ ഭാഗത്തും ആക്കിയതിന് ശേഷം ഏകദേശം 10 മുതൽ 15 മിനിറ്റിനു ശേഷം വേണം കഴുകി എടുക്കുവാൻ.
കുക്കറിന്റെ പിടിക്കുന്ന ഭാഗം എപ്പോഴും ലൂസായി പോകാറുണ്ട്. ഇടയ്ക്കിടെ ഇത് ടൈറ്റ് ചെയ്യുന്നത് ഒരു പതിവാണ്. ഇതിനുള്ള ഒരു പരിഹാരമാണ് കുറച്ച് സൂപ്പർ ഗ്ലൂ എടുത്ത് സ്ക്രൂൻറെ ഭാഗത്ത് ആക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഇടയ്ക്കിടെ കുക്കറിന്റെ പിടി ഭാഗം ലൂസായി പോരുന്നത് തടയുവാൻ സഹായിക്കും.
കുക്കറിൽ ഉണ്ടാക്കുന്ന അടുത്ത ഒരു പ്രശ്നമാണ് വാഷർ ലൂസ് ആയി പോവുക എന്നത്.
കുക്കറിന്റെ വാഷർ ഇങ്ങനെ ലൂസ് ആയി പോകുന്നതിനു പരിഹാരമായി വാഷർ കുറച്ച് സമയം ഫ്രീസറിൽ വയ്ക്കുക. കുറച്ചുനേരം ഫ്രീസറിൽ വച്ച് അതിനു ശേഷം ഉപയോഗിക്കുക ആണ് എങ്കിൽ വാഷർ ടൈറ്റായി ഇരിക്കുവാൻ വേണ്ടി ഇത് സഹായിക്കും.
പരിപ്പ് പോലുള്ളവ കുക്കറിൽ വേവിച്ച് എടുക്കുമ്പോൾ കുക്കറിൽ നിന്ന് പുറത്തേക്ക് തിളച്ച് പോകുന്നത് പതിവാണ്.
ഈ ഒരു പ്രശ്നം ഒഴിവാക്കുന്നതിനു വേണ്ടി കുക്കർ അടച്ചു വെക്കുന്നതിനു മുൻപ് കുക്കറിന്റ അടപ്പിൽ കുറച്ചു എണ്ണ തടവി കൊടുക്കുക. ഇതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.
കുക്കറിൽ ചോറ് വെക്കുന്ന സമയത്ത് കുക്കറിൽ നിന്നും തിളച്ച് പുറത്തേക്ക് പോകാറുണ്ട്. ഇത് ഒഴിവാക്കുന്നതിനു വേണ്ടി കുക്കറിൽ അരി ഇട്ടതിനു ശേഷം തിളച്ചു കഴിഞ്ഞ് അടക്കുക ഇല്ലെങ്കിൽ അരിയിട്ട് അടച്ചു വെക്കുന്ന സമയത്ത് കുക്കറിന്റെ വിസിൽ മാറ്റിയിട്ട് വേണം തിളപ്പിക്കുവാൻ.
പാചകം ഏറെ ഈസിയാക്കി മാറ്റുന്ന ഉപകരണം അത് പോലെ ഏറെ അപകടകരമാണെന്ന ഓർമ്മ അതുപയോഗിക്കുന്ന ഓരോരുത്തർക്കും
ഉണ്ടാവേണ്ടതുണ്ട്. പ്രഷർ കുക്കർ പൊട്ടിത്തെറിച്ചെന്നും അതുവഴി പൊള്ളലേറ്റെന്നും മരണപ്പെട്ടെന്നും വരെയുള്ള വാർത്തകൾ ഒരു പക്ഷെ അപൂർവമായി കേട്ടിട്ടുണ്ടാകും. പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമ്പോഴുള്ള സ്ഫോടനം ഏറെ വലുതാണ്. എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്. പ്രഷർ കുക്കറിന്റെ അശ്രദ്ധമായ ഉപയോഗം തന്നെയാണ് ഇതിന് പ്രധാന കാരണം. ആവികൊണ്ടുള്ള അതി ശക്തമായ മർദ്ദം ഉപയോഗിച്ചാണ് പ്രഷർ കുക്കറിൽ പാചകം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ആ മർദ്ദത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.