കുരങ്ങുപനിയെ പേടിക്കണോ?; ലക്ഷണങ്ങളേവ? പകരുന്നത് എങ്ങനെ?

3049

എന്താണ് കുരങ്ങുപനി?

ഫ്‌ളാവിവൈറസ് കുടുംബത്തില്‍ പെടുന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ ഹെമറാജിക് പനിയാണ് കുരങ്ങു പനി. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു വിളിക്കുന്നു. കുരങ്ങുകള്‍, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയ ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഈ വൈറസിന്റെ വാഹകര്‍. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു.

രോഗനിര്‍ണയം

കുരങ്ങു പനി നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ ചില രക്ത പരിശോധനകള്‍ ശുപാര്‍ശ ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് തന്നെ ചികിത്സ ലഭ്യമാണ്. പ്രാരംഭ ഘട്ടത്തില്‍ പി.സി.ആര്‍ ടെസ്റ്റ് വഴിയും അഞ്ചോ ഏഴോ ദിവസത്തിന് ശേഷമാണെങ്കില്‍ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം.

രോഗലക്ഷണങ്ങൾ

കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തിൽ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയിൽ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതൽ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ വർഗത്തിൽ പെടുന്ന കുരങ്ങുപനി അത്ര പൊതുവിൽ ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ കുരങ്ങുപനിയാണ്. “ചരിത്രത്തിൽ ഇത് വരെ വളരെ കുറച്ച് കേസുകൾ മാത്രമാണ് പുറത്തേക്ക് വ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തിന് മുമ്പ് എട്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്,” ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻറ് ട്രോപ്പിക്കൽ മെഡിസിനിലെ ഇൻറർനാഷണൽ പബ്ലിക് ഹെൽത്ത് പ്രൊഫസറായ ജിമ്മി വിറ്റ‍് വ‍ർത്ത് പറഞ്ഞു. യൂറോപ്പിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോർച്ചുഗലിൽ ഇത് വരെ 5 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ 23 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ഇത് വരെ കുരങ്ങുപനി ഉണ്ടായിരുന്നില്ല.

പകരുന്നത് എങ്ങനെ?

മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചിരുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ രോഗം വന്നവരിൽ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വൽ, എന്നിവരിലാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നു. ഇത്തരം ആളുകൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവരിൽ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കൽ ലോകം പഠനം നടത്തുകയാണ്.

എന്ത് കൊണ്ട് ഇപ്പോൾ?

കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തിൽ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. 1980ൽ വസൂരി ലോകത്ത് നിന്ന് നിർമ്മാർജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്സിനേഷൻ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പോലെ രാജ്യവ്യാപകമായി പടരാൻ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.

ചികിത്സ

കുരങ്ങു പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. എന്നിരുന്നാലും, ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. രോഗികള്‍ക്ക് പൊതുവേ, നഷ്ടപ്പെട്ട ജലാംശം മാറ്റിസ്ഥാപിക്കുന്നതിന് ഇന്‍ട്രാവൈനസ് ഫ്‌ലൂയിഡ് തെറാപ്പി നല്‍കുന്നു. രക്തസ്രാവം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ സംരക്ഷണ നടപടികളും സ്വീകരിക്കുന്നു. പനി ബാധിച്ച രോഗിയെ പൂര്‍ണ്ണ വിശ്രമം, മതിയായ ജലാംശം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എന്നിവയും ഡോക്ടര്‍മാര്‍ പൊതുവെ ഉപദേശിക്കുന്നു.

പ്രതിരോധം

രോഗം പടരാതിരിക്കാന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. രോഗത്തിന് നിലവിലുള്ള വാക്‌സിന്‍ മൂന്നു ഡോസുകളായാണ് ഉപയോഗിക്കേണ്ടത്. ഒന്നാം ദിവസം, രണ്ടാം ദിവസം ആറാം ദിവസം എന്ന ക്രമത്തിലാണ് വാക്‌സിന്‍ നല്‍കാറുള്ളത്. ആദ്യ ഡോസിന് ശേഷം ഒരു മാസം കഴിഞ്ഞും 6 മാസം കഴിഞ്ഞും ഓരോ ഡോസ് വാക്‌സിന്‍ കൂടി എടുക്കണം. തുടര്‍ വര്‍ഷങ്ങളില്‍ ഓരോ ബൂസ്റ്റര്‍ ഡോസ് മാത്രം എടുത്താല്‍ മതിയാകും. എന്നിരുന്നാലും, ഒരാള്‍ക്ക് പനി ബാധിച്ചുകഴിഞ്ഞാല്‍ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

* ഉള്‍ക്കാട്ടിലേക്ക് പോകുമ്പോള്‍ വ്യക്തിസുരക്ഷയ്ക്കായി ഗ്ലൗസുകളും മറ്റ് സംരക്ഷണ വസ്തുക്കളും ഉപയോഗിക്കുക. * കുരങ്ങുകളുടെ മരണം നിരീക്ഷിക്കുക. ജഡം കിടക്കുന്നതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ കീടനാശിനികള്‍ തളിക്കണം. * അസുഖം ബാധിച്ചതോ അസുഖ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആയ കുരങ്ങുകളെ കൂട്ടിലാക്കി ജനവാസമുള്ള പ്രദേശങ്ങളില്‍ നിന്നു മാറ്റണം. *ഇവ ചത്താല്‍ 6 മണിക്കൂറിനകം പോസ്റ്റ്‌മോര്‍ട്ടം നടത്തി കുരങ്ങു പനി മൂലമാണോ മരണം എന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുമുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പടരാം.


🪀എസ്സ ലൈവിൽ നിന്നും ഉള്ള വാർത്തകളും, പുത്തൻ പുതിയ അറിവുകളും, അറിയുപ്പുകളും നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇

https://chat.whatsapp.com/F871iE4nLlS1Qq14jTXKPT

ടെലഗ്രാം ലിങ്ക്: 👇 https://t.me/ezzagroup

സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.